കേരളീയത്തിന്റെ ഭാഗമായി നടന്ന പുലികളിയില്‍ നിന്ന്. ചിത്രം: അജയ് മധു
കേരളീയത്തിന്റെ ഭാഗമായി നടന്ന പുലികളിയില്‍ നിന്ന്. ചിത്രം: അജയ് മധു

ഇതാ കേരളം; കാണാം, കേള്‍ക്കാം, കഴിക്കാം, ആഘോഷിക്കാം

കേരളീയം 2023ന് ഇന്ന് തിരി തെളിയും. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്യും

കേരളീയം 2023ന് ഇന്ന് തിരി തെളിയും. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവരും യുഎഇ, ദക്ഷിണ കൊറിയ, ക്യൂബ, നോര്‍വെ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ഉദ്ഘാടനത്തിന്റെ ഭാഗമാകും.

കാണാം, കേള്‍ക്കാം, കഴിക്കാം, ആഘോഷിക്കാം

കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 42 വേദികളില്‍ ഒരാഴ്ച നീളുന്നതാണ് പരിപാടികള്‍. ഭാവി കേരളത്തെ രൂപപ്പെടുത്താനായുള്ള സെമിനാറുകള്‍, എക്‌സിബിഷനുകള്‍, ഭക്ഷ്യമേളകള്‍, കലാപരിപാടികള്‍ എന്നിവ മുഖ്യ ആകര്‍ഷണമായിരിക്കും. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും. ദിവസവും വൈകിട്ട് 6 മണി മുതല്‍ കലാപരിപാടികള്‍ ഉണ്ടാകും. 30 വേദികളിലായി 300 കലാപരിപാടികളില്‍ അണിനിരക്കുന്നത് നാലായിരത്തിലേറെ കലാകാരന്‍മാരാണ്.

കേരളീയത്തിന്റെ ഭാഗമായി നടന്ന പുലികളിയില്‍ നിന്ന്. ചിത്രം: അജയ് മധു
'കേരളീയത' ഒരു വികാരമാവണം, ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കളറായി നഗരം

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള വൈദ്യുത ദീപാലങ്കാരവും ആകര്‍ഷണീയമാകും. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംക്ഷന്‍ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്‌റെ കൂടി ഭാഗമാകും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഇവിടെ ലഭ്യമാകും.

കേരളീയത്തിന്റെ ഭാഗമായി നടന്ന പുലികളിയില്‍ നിന്ന്. ചിത്രം: അജയ് മധു
എത്ര സുന്ദരം ദീദിയുടെ, ഗോപിയുടെ കേരളം

സുരക്ഷാവലയത്തില്‍

40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസുകാരെ നിയോഗിച്ചു കഴിഞ്ഞു. 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥരും 400 ലധികം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയിലുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്‌റെയും സിറ്റി ഷാഡോടീമിന്‌റയും നിരീക്ഷണവും ഉണ്ടാകും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ റെഡ്‌സോണ്‍ ആണ്. റെഡ് സോണില്‍ വൈകിട്ട് ആറ് മുതല്‍ 11 വരെ ഗതാഗതനിയന്ത്രണമുണ്ട്. നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്കിങ് പാടുള്ളു. പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും.

logo
The Fourth
www.thefourthnews.in