സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

തീരുമാനങ്ങളിൽ തുടര്‍ നടപടികൾ ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് കെജിഎംഒഎ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കെജിഎംഒഎ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതുവരെ വിഐപികളുടെ അകമ്പടി ഡ്യൂട്ടിയിൽ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്

48 മണിക്കൂര്‍ പ്രതിഷേധസമരം അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ മുതല്‍ ഡോക്ടര്‍മാര്‍ ഒപിയുമായി സഹകരിക്കും. എന്നാല്‍ ഉന്നതതലയോഗത്തിലെ തീരുമാനങ്ങളില്‍ സമയബന്ധിതമായി നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി മുന്നോട്ടിറങ്ങുമെന്നും സംഘടന വ്യക്തമാക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ദാരുണമായി കൊല ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിലേക്ക് കടന്നത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
'കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സൗകര്യമൊരുക്കണം'; മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത്

ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണം, പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കെജിഎംഒ മുന്നോട്ട് വച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ആശുപത്രി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാന്‍ തീരുമാനമെടുത്തിരുന്നു. ആശുപത്രികളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. 

ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. മറ്റ് ആശുപത്രികളിലും പോലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കും. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in