പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നല്‍കി; പഞ്ചായത്തിന്റെ നടപടി  പാർക്കിനെതിരായ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ

പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നല്‍കി; പഞ്ചായത്തിന്റെ നടപടി പാർക്കിനെതിരായ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ

ഫീ ഇനത്തിൽ കുടിശികയായ 7 ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്

പി വി അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പി വി ആർ നാച്ചുറോ പാർക്കിലെ കുട്ടികളുടെ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് നൽകി. ഫീസ് ഇനത്തിൽ കുടിശികയായ 7 ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്. ഇതിനുപുറമേ പാർക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശിക ആയ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചു. പാർക്കിന് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആണ് പഞ്ചായത്തിന്റെ നടപടി.

കഴിഞ്ഞ ആറു മാസമായി ലൈസൻസ് ഇല്ലാതെയായിരുന്നു പാർക്കിന്റെ പ്രവർത്തനം

സർക്കാരിന് കിട്ടേണ്ട കുടിശ്ശിക അടച്ചതിനു ശേഷമാണ് ലൈസൻസ് നൽകിയതെന്നും കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതിയെന്നും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി ലൈസൻസ് ഇല്ലാതെയായിരുന്നു പാർക്കിന്റെ പ്രവർത്തനം.

പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നല്‍കി; പഞ്ചായത്തിന്റെ നടപടി  പാർക്കിനെതിരായ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ
പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി

ലൈസൻസ് ഇല്ലാതെ പാർക്ക് പ്രവർത്തിച്ചതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 2018ൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോഴാണ് പി വി ആർ നാച്ചുറോ പാർക്ക് അടച്ചത്. അഞ്ച് വർഷത്തിന് ശേഷം 2023 ആഗസ്റ്റിൽ സർക്കാർ ഉത്തരവിനെ തുടർന്ന് കുട്ടികളുടെ പാർക്ക് മാത്രം തുറക്കാൻ അനുമതി നൽകി. ഇത് ചോദ്യം ചെയ്താണ് പരിസ്ഥിതി പ്രവർത്തകനായ ടി വി രാജൻ ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in