രാഷ്ട്രീയകാര്യ സമിതി പുഃനസംഘടിപ്പിക്കാനൊരുങ്ങി കെപിസിസി; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും

രാഷ്ട്രീയകാര്യ സമിതി പുഃനസംഘടിപ്പിക്കാനൊരുങ്ങി കെപിസിസി; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും

നിലവില്‍ രാഷ്ട്രീയകാര്യ സമിതി അംഗമായ ഏക വനിത ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ്

രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കെപിസിസി. യുവാക്കള്‍ക്കും വനിതകള്‍ക്കുമാകും പ്രാധാന്യം. യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാനിരിക്കുന്ന ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ എ ഗ്രൂപ്പില്‍ നിന്ന് സമിതിയുടെ ഭാഗമായേക്കും. ഐ ഗ്രൂപ്പ് പ്രതിനിധികളായി ജോസഫ് വാഴയ്ക്കനും ശൂരനാട് രാജശേഖരനും സമിതിയില്‍ എത്താനാണ് സാധ്യത. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ രാഷ്ട്രീയകാര്യ സമിതിയിലെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ എംകെ രാഘവനും നറുക്ക് വീഴും.

എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തി പുനസംഘടന നടത്താനാണ് സുധാകരന്റെ തീരുമാനം

കെസി ഗ്രൂപ്പില്‍ നിന്ന് എ പി അനില്‍കുമാര്‍ സമിതിയുടെ ഭാഗമാകും. വര്‍ക്കിംഗ് പ്രസിഡന്റ്‌ എന്ന നിലയില്‍ ടി സിദ്ദീഖിനെയും സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. നിലവില്‍ സമിതിയിലെ ഏക വനിതാ പ്രതിനിധി ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ്. വനിതാ പ്രതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബിന്ദു കൃഷ്ണയ്ക്ക് കൂടി അവസരം നല്‍കിയേക്കും. എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തി പുനഃസംഘടന നടത്താനാണ് സുധാകരന്റെ തീരുമാനം.

രാഷ്ട്രീയകാര്യ സമിതി പുഃനസംഘടിപ്പിക്കാനൊരുങ്ങി കെപിസിസി; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും
തിരുത്താൻ തയ്യാറാണ് കോൺഗ്രസ്

സ്ഥിരമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെ ഒഴിവാക്കാന്‍ തീരുമാനമെടുത്താല്‍ ഒഴിവുകളുടെ എണ്ണം ആറാകും

ഉമ്മന്‍ ചാണ്ടി, എംഐ ഷാനവാസ് എന്നിവരുടെ മരണവും കെവി തോമസ്, പിസി ചാക്കോ എന്നിവരുടെ കൊഴിഞ്ഞുപോക്കും വിഎം സുധീരന്റെ രാജിയും കാരണം അഞ്ച് ഒഴിവുകളാണ് നിലവില്‍ സമിതിയിലുള്ളത്. ഇതിനുപുറമേ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ഥിരമായി വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെ ഒഴിവാക്കാന്‍ കൂടി തീരുമാനമെടുത്താല്‍ ഒഴിവുകളുടെ എണ്ണം ആറാകും. പിടി തോമസ് സമിതി അംഗമായത് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എന്ന നിലയില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ഒഴിവായി പരിഗണിക്കില്ല.

logo
The Fourth
www.thefourthnews.in