സർക്കാർ വേട്ടയാടൽ, സംഘടനാ പ്രശ്നങ്ങള്‍; ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിക്കാന്‍ വി ഡി സതീശനും കെ സുധാകരനും

സർക്കാർ വേട്ടയാടൽ, സംഘടനാ പ്രശ്നങ്ങള്‍; ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിക്കാന്‍ വി ഡി സതീശനും കെ സുധാകരനും

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിക്കുന്നത്

കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ദേശീയ നേതൃത്വത്തെ ധരിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി നേതാക്കളെ കാണും. കേരളത്തിലെ ഇടത് സര്‍ക്കാര്‍ നിരന്തരം കേസുകളെടുത്ത് വേട്ടയാടുന്ന സാഹചര്യവും, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്, കേരളത്തിലെ ഗ്രൂപ്പ് പോര് എന്നിവയുടെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഡല്‍ഹി സന്ദര്‍ശനം.

ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിക്കുന്നത്.

സർക്കാർ വേട്ടയാടൽ, സംഘടനാ പ്രശ്നങ്ങള്‍; ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിക്കാന്‍ വി ഡി സതീശനും കെ സുധാകരനും
ചങ്ക് കൊടുത്തും സുധാകരനെ സംരക്ഷിക്കും, കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ല: വി ഡി സതീശന്‍

കെ സുധാകരനെതിരെയുള്ള കേസിന്റെ സാഹചര്യം, വിഷയത്തില്‍ നേത്യത്വത്തിന്റെ നിലപാടും ഒപ്പം വി ഡി സതീശന് എതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങളും ഇരുവരും ദേശീയ നേതൃത്വത്തെ വിശദമായി ധരിപ്പിക്കും.

സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വരും. ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ മൂലം തനിക്കെതിരെ കേസെടുത്ത ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ കുറയാന്‍ കാരണമായെന്ന പരാതി സുധാകരന്‍ ഉന്നയിച്ചേക്കും. ഒപ്പം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് വ്യാപകമായി ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്ന കാര്യവും നേതാക്കള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും.

സർക്കാർ വേട്ടയാടൽ, സംഘടനാ പ്രശ്നങ്ങള്‍; ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിക്കാന്‍ വി ഡി സതീശനും കെ സുധാകരനും
കെപിസിസി ഈ വീടിന്റെ ഐശ്വര്യം എന്ന് എകെജി സെന്ററില്‍ ബോര്‍ഡ് വയ്ക്കുമോ?

അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ വേട്ടയാടലിനെ സംഘടനാപരമായി പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ സംഘടന തിരഞ്ഞെടുപ്പ് നടന്നാല്‍ അത് ദോഷം ചെയ്യുമെന്നാണ് ഇരുവരുടെയും നിലപാട്. കഴിഞ്ഞ ദിവസം സുധാകരനെതിരെ കേസെടുത്ത ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസുകര്‍ പ്രതിഷേധം പോലും സംഘടിപ്പിച്ചില്ലെന്ന ആക്ഷേപം സുധാകരന്‍ ക്യാപിനുണ്ട്. ഇക്കാര്യും നേതാക്കള്‍ ചൂണ്ടികാണിക്കും. ഗ്രൂപ്പ് വേര്‍തിരിവുകള്‍ ശക്തമായതാണ് ഇതിന് കാരണമെന്നാണ് ഇരുവരുടെയും നിലപാട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം പ്രത്യക്ഷമായി ഉന്നയിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ച സുധാകരന്‍ തന്റെ തീരുമാനം ഹൈക്കമാന്‍ഡിന് മുന്നില്‍ അവര്‍ത്തിക്കാന്‍ സാധ്യതയില്ല.

അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ച സുധാകരന്‍ തന്റെ തീരുമാനം ഹൈക്കമാന്‍ഡിന് മുന്നില്‍ അവര്‍ത്തിക്കാന്‍ സാധ്യതയില്ല. സ്ഥാനം ഒഴിയാനുള്ള സുധാകരന്റെ ആവശ്യം കെപിസിസി നേതൃത്വം പൂര്‍ണമായും നിരാകരിച്ചതോടെ ഇനി അതിന് പ്രസക്തിയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചെന്നും ഒറ്റക്കെട്ടായി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കെ സുധാകരന് പിന്തുണ അറിയിച്ചിണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. പിന്തുണ അറിയിച്ച് പ്രസ്താവന ഇറക്കുന്നതിന് അപ്പുറം തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്യേണ്ടത് നേതൃത്വമാണെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.

നിവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പരസ്യപ്രതികരണങ്ങള്‍ക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. ദേശീയ നേതൃത്വത്തെ സുധാകനും സതീശനും എന്ത് ധരിപ്പുക്കുന്ന എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രൂപ്പുകളുടെ പുതിയ നീക്കം. സുധാകരനും സതീശനുമൊപ്പമാണ് ദേശീയ നേതൃത്വമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുധാകരനെയും സതീശനും ഹൈക്കമാന്‍ഡ് പരസ്യപിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ കരുതലോടെയാകും എ, ഐ ഗ്രൂപ്പുകളുടെ നീക്കം.

അതേ സമയം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സുധാകനും സതീശനും അവശ്യപ്പെട്ടാലും.ഇനി തിരഞ്ഞെടുപ്പ് മരവിപ്പിക്കല്‍ ഉണ്ടാകാന്‍ സാധ്യതിയില്ലെന്നാണ് ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 19 ലക്ഷത്തോളം രൂപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.

logo
The Fourth
www.thefourthnews.in