തൃശ്ശൂർ ജില്ലാ കളക്ടറുടെ ഇടപെടല്‍; കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒൻപത് കുട്ടികള്‍ക്ക് കൂടി പഠനസഹായം

തൃശ്ശൂർ ജില്ലാ കളക്ടറുടെ ഇടപെടല്‍; കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒൻപത് കുട്ടികള്‍ക്ക് കൂടി പഠനസഹായം

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ വഴിയാണ് കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്

കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ ഒന്‍പത് കുട്ടികൾക്ക് കൂടി തുടര്‍ പഠനം ഉറപ്പുവരുത്തി തൃശ്ശൂർ കളക്ടര്‍ കൃഷ്ണ തേജ. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ ഒന്‍പത് കുട്ടികൾക്കാണ് തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ വഴിയൊരുക്കിയത്. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ വഴിയാണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

തൃശ്ശൂർ ജില്ലാ കളക്ടറുടെ ഇടപെടല്‍; കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒൻപത് കുട്ടികള്‍ക്ക് കൂടി പഠനസഹായം
കേരളത്തിലും അവയവക്കച്ചവടം നടക്കുന്നുണ്ട്: ഡോ. എസ് ഗണപതി

കോവിഡില്‍ അച്ഛനെ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്കും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഒരു കുട്ടിക്കുമാണ് ജില്ലാ കളക്ടര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയത്. പഠന മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് പേരെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. കുട്ടികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ അനുസരിച്ചാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നേരത്തെ 13 കുട്ടികളുടെ പഠനചെലവുകള്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു.

തൃശ്ശൂർ ജില്ലാ കളക്ടറുടെ ഇടപെടല്‍; കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒൻപത് കുട്ടികള്‍ക്ക് കൂടി പഠനസഹായം
ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന് സ്റ്റേ

കുട്ടികള്‍ക്ക് പഠന സഹായവും സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത് പല ഇടങ്ങളിൽ നിന്ന് ആളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കളിൽ ഒരാളെയോ അല്ലെങ്കിൽ ഇരുവരെയും നഷ്ടപ്പെട്ട ജില്ലയിലെ 609 കുട്ടികള്‍ക്കാണ് കളക്ടറുടെ നേതൃത്വത്തില്‍ പഠനചെലവുകളും സ്‌കോളര്‍ഷിപ്പും നല്‍കുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നത്.

logo
The Fourth
www.thefourthnews.in