ആലപ്പുഴ കളക്ടറായ ശേഷമുള്ള കൃഷ്ണതേജയുടെ ആദ്യ ശമ്പളം
ആതുരസേവനത്തിന്

ആലപ്പുഴ കളക്ടറായ ശേഷമുള്ള കൃഷ്ണതേജയുടെ ആദ്യ ശമ്പളം ആതുരസേവനത്തിന്

സ്നേഹജാലകം കൂട്ടായ്മയ്ക്ക് തുക കൈമാറി

ആലപ്പുഴ കളക്ടറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ശമ്പളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് നല്‍കി കൃഷ്ണതേജ ഐഎഎസ്. സ്നേഹജാലകം കൂട്ടായ്മയ്ക്ക് കളക്ടർ തുക കൈമാറി. കിടപ്പ് രോഗികള്‍ക്ക് ഉള്‍പ്പെടെ 150ലധികം പേർക്ക് സ്നേഹജാലകം കൂട്ടായ്മ എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തി വിശപ്പടക്കാം.

വളരെ വർഷങ്ങളായി സ്നേഹജാലകത്തിന്‍റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു. . ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവർക്കും തന്‍റെ ആശംസകളും കളക്ടർ ഫേസ്ബുക്കില്‍ കുറിച്ചു. കൃഷ്ണ തേജയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

മാധ്യമപ്രവർത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെയായിരുന്നു ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ മാറ്റി പകരം കൃഷ്ണതേജയെ നിയമിച്ചത്. കൃഷ്ണതേജയുടെ പ്രവർത്തനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

logo
The Fourth
www.thefourthnews.in