കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; വിളവെത്താറായ വാഴക്കുലകള്‍ വെട്ടിമാറ്റി, നശിപ്പിച്ചത് 406 വാഴകള്‍

കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; വിളവെത്താറായ വാഴക്കുലകള്‍ വെട്ടിമാറ്റി, നശിപ്പിച്ചത് 406 വാഴകള്‍

ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നുണ്ടെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുണ്ടാകാതിരിക്കാനാണ് വാഴകള്‍ വെട്ടിയതെന്നുമാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം

മൂവാറ്റുപുഴ പുതുപ്പാടിയില്‍ വാഴ കൃഷി വെട്ടിനിരത്തി കെഎസ്ഇബി. കര്‍ഷകനായ അനീഷിന്റെ വാഴത്തോട്ടമാണ് കെഎസ്ഇബി യാതൊരു മുന്നറിയിപ്പും നല്‍കാതെ വെട്ടിനിരത്തിയത്. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നുണ്ടെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുണ്ടാകാതിരിക്കാനാണ് വാഴകള്‍ വെട്ടിയതെന്നുമാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം.

220 കെ വി ലൈനിന് താഴെയായി നിന്ന 406 വാഴകളാണ് വെട്ടിയത്. കുലച്ച വാഴകളാണ് വെട്ടിയതെന്നും നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കര്‍ഷകന്‍ പറഞ്ഞു. മുന്നറിയിപ്പ് നല്‍കാതെ എത്തി വാഴകള്‍ നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് വിളവ് കാത്തുകിടന്ന വാഴകളാണ് വെട്ടിനിരത്തിയത്.

കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; വിളവെത്താറായ വാഴക്കുലകള്‍ വെട്ടിമാറ്റി, നശിപ്പിച്ചത് 406 വാഴകള്‍
കൊതിയൂറും കരിക്കിന്റെ കഥ; അപൂര്‍വ കാഴ്ചയൊരുക്കി കുള്ളന്‍ തെങ്ങുകള്‍

എന്നാല്‍, ടവര്‍ ലൈന്‍ പോകുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതിനോ അങ്ങനെ ചെയ്യുന്ന കൃഷിയില്‍ നിന്നും ആദായം എടുക്കുന്നതിനോ ആ വസ്തുവിന്റെ ഉടമയ്ക്ക് അവകാശമുണ്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടവര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കെഎസ്ഇബിക്ക് അല്ലെന്നും വസ്തുവിന് മുകളിലൂടെ ടവര്‍ ലൈന്‍ കൊണ്ടുപോകുന്നതിനുള്ള അവകാശം മാത്രമേ കെഎസ്ഇബിക്ക് ഉള്ളൂവെന്നുമാണ് നിയമം.

ടവര്‍ ലൈന്‍ കമ്പികള്‍ ഈ അടുത്ത കാലത്ത് മാറ്റി സ്ഥാപിച്ചിട്ടുള്ളതാണ്. നേരത്തെ ഇട്ടിരുന്ന കമ്പികളില്‍ കൂടി പ്രവഹിച്ചിരുന്ന വൈദ്യുതിയെക്കാള്‍ കൂടിയ അളവിലാണ് ഇപ്പോള്‍ വൈദ്യുതി പ്രവഹിക്കുന്നത്. അങ്ങനെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ശരിക്കും വസ്തു ഉടമയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം കൊടുക്കുവാന്‍ കെഎസ്ഇബി ബാധ്യസ്ഥനാണ്, അല്ലെങ്കില്‍, അതില്‍ കെഎസ്ഇബിക്ക് ഉത്തരവാദിത്വമുണ്ട്.

ടവര്‍ ലൈന് താഴെ കെട്ടിടം പണിയുന്നതിന് കെഎസ്ഇബിയുടെ അനുവാദം വാങ്ങണമെന്ന് നിയമമുണ്ട്

ടവര്‍ ലൈന് താഴെ കെട്ടിടം പണിയുന്നതിന് കെഎസ്ഇബിയുടെ അനുവാദം വാങ്ങണമെന്ന നിയമം നിലവിലുണ്ട്. എന്നാൽ അനുവാദം നിഷേധിക്കുവാന്‍ കെഎസ്ഇബിക്ക് അവകാശമില്ല. ഒരു നിശ്ചിത മീറ്ററില്‍ കൂടുതല്‍ കെട്ടിടത്തിന് ഉയരം പാടില്ല എന്നു മാത്രമേയുള്ളു.

logo
The Fourth
www.thefourthnews.in