നിയമസഭ
നിയമസഭ

വൈദ്യുതി കരാര്‍ റദ്ദാക്കല്‍: ജനങ്ങളില്‍ ഭാരമേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി, സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

കരാര്‍ റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് പ്രതിപക്ഷം

വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയ റെഗുലേറ്ററി കമീഷൻ നടപടിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കരാര്‍ റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എം വിൻസന്റ് എംഎല്‍എ ആണ് അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുമോ എന്ന് നിയമ സഭയില്‍ ചോദ്യം ഉന്നയിച്ചത്.

4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടാകുന്നു. ഓഫീസേഴ്സ് അസോസി യേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണ് ദീർഘകാല കരാർ റദ്ദാക്കിയത്. പിന്നാലെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകുന്നതിൽ നിന്നും കമ്പനികൾ പിന്മാറി എന്നും എം വിൻസന്റ് എംഎല്‍എ ആരോപിച്ചു.

നിയമസഭ
വൈദ്യുതി നിരക്ക് വർധനയുണ്ടാകില്ല: വൈദ്യുതി താരിഫ് റെഗുലേഷൻ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു എം വിൻസന്റ് എംഎല്‍എക്ക് മറുപടി നല്‍കിക്കൊണ്ട് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. എം ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്തെ കരാറിലാണ് അന്വേഷണം നടക്കുന്നത്. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. അതെങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല വൈദ്യുതിമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ വൈദ്യുതി നിരക്ക് വർദ്ധനവ് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. വിഷയത്തില്‍ മറ്റ് ആശങ്കകൾ ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്തെ കരാറിലാണ് അന്വേഷണം നടക്കുന്നത്

വളരെ കുറവായിരുന്ന കരാർ റദ്ദാക്കി ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാൻ കരാർ കൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച ഉപഭോക്താക്കളുടെ മേൽ വന്ന് വീഴുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കരാർ റദ്ദാക്കിയത് സർക്കാർ അല്ലെന്നും, സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമാണ്. 485 വാട്ട് വൈദ്യുതി റദ്ദാക്കിയത് എങ്ങനെ മറികടക്കാമെന്ന് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി മറുപടി നല്‍കി.

logo
The Fourth
www.thefourthnews.in