വഴിയടച്ച് കെഎസ്ഇബി; ജീവിതം 'ഇരുട്ടിലായി' കടയുടമ

കടയ്ക്ക് മുന്നിൽ കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റും അതിനൊരു താങ്ങും. കടയ്ക്ക് കെഎസ്ഇബി റീത്ത് വച്ച പോലെയായെന്ന് തൊഴിലാളികൾ

കമലേശ്വരം വലിയവീട് ലെയ്‌നിലെ ചെരുപ്പ് കടയ്ക്ക് മുന്നില്‍ വഴിമുടക്കിയായി കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റ്. വലിയ ഇരുമ്പ് പോസ്റ്റ് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം കോണ്‍ക്രീറ്റ് പോസ്റ്റ് താങ്ങായി മാറ്റുകയായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി വശങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചപ്പോഴാണ് കടയ്ക്ക് കുറുകെ കെഎസ്ഇബി പോസ്റ്റിട്ടത്.

താങ്ങായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പോസ്റ്റും ചേര്‍ത്ത് ഓവുചാലിന്റെ പണി പൂര്‍ത്തിയാക്കാനായിരുന്നു കെഎസ്ഇബിയുടെയും പിഡബ്ല്യൂഡി അധികൃതരുടെയും ശ്രമമെന്നാണ് കടയുടമയുടെ ആരോപണം. ഇതിനായി എത്തിയപ്പോള്‍ പ്രവൃത്തി തടഞ്ഞുകൊണ്ടായിരുന്നു വഴിമുടക്കാനുള്ള ശ്രമത്തെ ചെറുത്തത്.

റോഡ് നവീകരണം ആരംഭിച്ചത് മുതല്‍ കാര്യമായ കച്ചവടമില്ലാതായി. ഇതിനുപിന്നാലെയാണ് കടയ്ക്ക് മുന്നില്‍ കെട്ടിടത്തോട് ചേര്‍ത്ത് കെഎസ്ഇബി വക പണിയും. പലകുറി പരാതിപ്പെട്ടിട്ടും നാളെ നാളെ നീളെ നീളെ നീളെ എന്ന മട്ടിലാണ് നടപടിയെന്നാണ് കടയിലെ ജീവനക്കാരുടെ പരാതി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in