'എന്തെങ്കിലും ഒളിക്കാനുണ്ടോ, ഇല്ലെങ്കിൽ എന്തിന് ഭയക്കണം?', കെഎസ്‌ഐഡിസിയോട് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല

'എന്തെങ്കിലും ഒളിക്കാനുണ്ടോ, ഇല്ലെങ്കിൽ എന്തിന് ഭയക്കണം?', കെഎസ്‌ഐഡിസിയോട് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല

കെഎസ്ഐഡിസിയിൽ എസ്എഫ്‌ഐഒ സംഘം റെയ്ഡ് നടത്തി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്എഫ്‌ഐഒ) അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജി കോടതി 12 ലേക്ക് മാറ്റി.

വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.

എസ്എഫ്‌ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്‌ഐഡിസിയുടെ ആരോപണത്തിൽ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി.

'എന്തെങ്കിലും ഒളിക്കാനുണ്ടോ, ഇല്ലെങ്കിൽ എന്തിന് ഭയക്കണം?', കെഎസ്‌ഐഡിസിയോട് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല
പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിയിൽ എസ്എഫ്‌ഐഒ സംഘം റെയ്ഡ് തുടരുകയാണ്. വീണ വിജയന്റെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്ക് മാസപ്പടി നല്‍കിയെന്ന് ആരോപണമുയർന്ന സിഎംആർഎൽ കമ്പനിയിൽ കെ എസ് ഐ ഡിസിയ്ക്ക് 14 ശതമാനം ഓഹരിയുണ്ട്. ഇതാണ് അന്വേഷണം കെ എസ് ഐ ഡിസിയിലേക്ക് നീളാൻ കാരണം.

'എന്തെങ്കിലും ഒളിക്കാനുണ്ടോ, ഇല്ലെങ്കിൽ എന്തിന് ഭയക്കണം?', കെഎസ്‌ഐഡിസിയോട് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല
എക്‌സാലോജിക് മാസപ്പടി കേസ്: സിഎംആര്‍എല്ലിൽ എസ്എഫ്ഐഒ സംഘത്തിന്റെ മിന്നല്‍ റെയ്ഡ്

കഴിഞ്ഞ ദിവസം ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ അറിയിക്കാതെ അന്വേഷണസംഘം കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞയാഴ്ച വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി.

logo
The Fourth
www.thefourthnews.in