ആഡംബരം നിറച്ച ആനവണ്ടി; സ്വിഫ്റ്റിന്റെ പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾ നിരത്തിലേക്ക്

വാഹനത്തിൽ നിരവധി അത്യാധുനിക സംവിധാനങ്ങള്‍

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾ നിരത്തിലേക്ക്. ഹൈബ്രിഡ് എന്ന പേരിലാണ് രണ്ട് പുതിയ ബസുകൾ തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങുന്നത്.

27 സീറ്റുകളും 15 കിടക്കകളും ഉള്ള വാഹനത്തിൽ നിരവധി അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എസി ബസും നോൺ എസി ബസും ഹൈബ്രിഡ് ശ്രേണിയുടെ ഭാഗമായി സ്വിഫ്റ്റ്‌ വാങ്ങിയിട്ടുണ്ട്. അടുത്ത മാസത്തോടെ രണ്ട് ബസുകളും സർവീസ് ആരംഭിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in