കെഎസ്ആര്‍ടിസി പെന്‍ഷന്‍  വിതരണം തിങ്കളാഴ്ച മുതൽ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതൽ

സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ കണ്‍സോര്‍ഷ്യം വഴിയാകും പെൻഷൻ നല്‍കുക. പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയതോടെയാണ് സഹകരണ വകുപ്പ് വഴി പെന്‍ഷന്‍ വിതരണം ചെയ്യാൻ തീരുമാനിച്ചത്.

പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇതിനെത്തുടർന്ന് 2 മാസത്തെ പെൻഷൻ മുടങ്ങി. 41000 പേരാണ് പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടിലായത്. അടുത്ത ജൂൺ 23 വരെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി സർക്കാർ നീട്ടുകയായിരുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടക്കം വരാതെ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. . കൂടാതെ സർക്കാർ തിരിച്ച് അടയ്ക്കേണ്ട പലിശ നിരക്ക് 8.5 ശതമാനത്തിൽ നിന്നും 8 ശതമാനമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in