'യൂണിയന്‍ പിടിക്കാന്‍ എംഎസ്എഫിന്റെ തരികിട'; ചന്ദ്രികയില്‍ പിഎംഎ സലാമിനെ തിരുത്തി ലീഗ് എംഎല്‍എ

ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തിരുത്തിക്കൊണ്ടുള്ള, ലീഗ് എംഎല്‍എയുടെ ലേഖനം

മുസ്ലീം ലീഗ് ഭരിക്കുമ്പോള്‍ തരികിടയിലൂടെ എംഎസ്എഫ് യൂണിവേഴ്സിറ്റി യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ലീഗ് ജനറല്‍ സെക്രട്ടറിയെ തള്ളി കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ എംഎസ്എഫ് ശ്രമിച്ചിട്ടില്ല, ഭരണത്തില്‍ ഉള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും എംഎസ്എഫ് യൂണിവേഴ്‌സിറ്റി ഭരിച്ചിട്ടുണ്ടന്നെും കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തിരുത്തിക്കൊണ്ടുള്ള, ലീഗ് എംഎല്‍എയുടെ ലേഖനം.

നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ഥികളെ ചേര്‍ത്ത് നിര്‍ത്തി അവരോട് നീതി പുലര്‍ത്തി വിദ്യാര്‍ഥി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എംഎസ്എഫ്

കുറുക്കോളി മൊയ്തീന്‍

നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ഥികളെ ചേര്‍ത്ത് നിര്‍ത്തി അവരോട് നീതി പുലര്‍ത്തി വിദ്യാര്‍ഥി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എംഎസ്എഫ്. വളഞ്ഞ മാര്‍ഗത്തിലോ ഭരണ സ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്‌കൂള്‍ കോളേജ് സര്‍വകാലാശാല ഭരണം പിടിച്ചെടുക്കാന്‍ എംഎസ്എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുസ്ലിംലീഗ് ഭരത്തിലുള്ളപ്പോഴും ഇടതുഭരണ കാലത്തും എംഎസ്എഫ് യൂണിവേഴ്‌സിറ്റി ഭരണത്തില്‍ വന്നിട്ടുണ്ടന്നെും പിഎംഎ സലാം പറഞ്ഞു. ഈടുറ്റതും ശോഭയാര്‍ന്നതുമായ ചരിത്രമുള്ള എംഎസ്എഫിനെ കൂടുതല്‍ പഠിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും ലീഗ് എംഎല്‍എയുടെ ലേഖനത്തില്‍ പറഞ്ഞു.

ഭരിക്കുന്ന കാലത്ത് തരികിട കാണിച്ച് എംഎസ്എഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍നേടിയിട്ടുണ്ടായിരുന്നു എന്നായിരുന്നു പിഎം എ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. കോളേജ്, യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലെ എംഎസ്എഫിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കവെയാണ് പിഎംഎ സലാമിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമര്‍ശമുണ്ടായത്. 'സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, മുസ്ലീം ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ടെന്ന് പിഎംഎ സലാം ആരോപിച്ചു.

'മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിനായി വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത മികച്ച പ്രകടനം കാഴ്ച്ചവക്കാറുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എംഎസ്എഫ് നേടിയത്. സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസമന്ത്രി ലീഗുകാരന്‍ ആകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്'- എന്നായിരുന്നു പിഎംഎ സലാം പറഞ്ഞത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in