ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്ന് ആരോഗ്യ സർവകലാശാല

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്ന് ആരോഗ്യ സർവകലാശാല

സർവകലാശാലയുടെ വിശദീകരണം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസില്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസില്‍ വിചിത്ര വിശദീകരണവുമായി ആരോഗ്യ സർവകലാശാല. വിദ്യാർഥികൾക്ക് സൗകര്യമുള്ളപ്പോൾ വന്ന് കയറാൻ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ലെന്നാണ് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. പഠിക്കാനാണ് കുട്ടികളെ ഹോസ്റ്റലിൽ നിർത്തിയിരിക്കുന്നതെന്നും സർവകലാശാല കോടതിയെ അറിയിച്ചു. പരീക്ഷ സമയങ്ങളിൽ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകൾ തുറന്നുവെക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനാണ് മറുപടി.

പരീക്ഷ സമയങ്ങളിൽ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകൾ തുറന്നുവെക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനാണ് മറുപടി.

രാതി 9.30 ന് ശേഷവും ക്യാംപസിനകത്തെ റീഡിംഗ് റൂം ഉപയോഗിക്കാനും ഹോസ്റ്റലിന് പുറത്തിറങ്ങാനും അനുവാദം വേണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ ഹോസ്റ്റൽ സമയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറിന് ഇറക്കിയ സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍മാരും നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്ന് ആരോഗ്യ സർവകലാശാല
പെണ്‍കുട്ടികള്‍ക്കുള്ള സമയനിയന്ത്രണം വിവേചനം; മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തില്‍ ആരോഗ്യമന്ത്രി

മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ രാത്രി 9.30ന് ശേഷം നിയന്ത്രണങ്ങൾ ബാധകമാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം രാത്രി 9.30ന് ശേഷം മൂവ്മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാം. രണ്ടാം വർഷം മുതലാണ് ഇതു ബാധകം.

എന്നാല്‍, രാത്രി 9.30ന് ഹോസ്റ്റലിനകത്ത് ഉണ്ടായിരുന്നവരും എന്നാൽ 9.30 ന് ശേഷം പുറത്തു പോകാൻ ആഗ്രഹിക്കുന്നതുമായ വിദ്യാർഥിനികൾക്ക് കൂടി അനുവാദം കൊടുക്കാൻ പറ്റുമോ എന്നത് സംബന്ധിച്ച് സർക്കാർ അഭിപ്രായമറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി വ്യക്തമാക്കി. ഹർജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്ന് ആരോഗ്യ സർവകലാശാല
''എത്ര കാലം കുട്ടികളെ പൂട്ടിയിടും''; ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി

അതേസമയം, പെൺകുട്ടികൾക്കു മാത്രമായി നിയന്ത്രണം കൊണ്ടുവരുന്ന സ്ഥിതി മാറണമെന്ന് നേരത്തെ കോടതി നിലപാട് എടുത്തിരുന്നു. സമൂഹത്തിന്റെ സദാചാര ബോധം പെൺകുട്ടികളിൽ മാത്രം അടിച്ചേൽപിക്കുന്ന സ്ഥിതി പാടില്ല. എന്നാല്‍ അച്ചടക്കത്തിനായി സമയ നിബന്ധന ഏർപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയായിരുന്നു.

logo
The Fourth
www.thefourthnews.in