ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആദ്യദിവസം നാമനിർദേശ പത്രിക സമർപ്പിച്ച് 14 പേർ

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആദ്യദിവസം നാമനിർദേശ പത്രിക സമർപ്പിച്ച് 14 പേർ

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷും കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനിയും പത്രിക സമര്‍പ്പിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി നാമനിർദേശപത്രിക സമാപിച്ചത് 14 പേർ. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷും കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനിയും പത്രിക സമര്‍പ്പിച്ചു. കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു.

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26ന് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം നാല്, കൊല്ലം മൂന്ന്, മാവേലിക്കര, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ഒന്ന് വീതവും കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം. മറ്റു മണ്ഡലങ്ങളിൽ ആരും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രില്‍ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആദ്യദിവസം നാമനിർദേശ പത്രിക സമർപ്പിച്ച് 14 പേർ
ആവേശക്കരയായി മാവേലിക്കര; ഇക്കുറി ജനവിധി മാറുമോ?

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാർച്ച് 25 വരെ അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാർച്ച് 25 വരെയാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥ തല പരിശോധനയ്ക്കുശേഷം അർഹരായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും. പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുക. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ അറിയിപ്പ് നൽകുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

logo
The Fourth
www.thefourthnews.in