മന്ത്രിസഭായോഗം
മന്ത്രിസഭായോഗം

ലോകായുക്ത നിയമ ഭേദഗതി: മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ; ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി

ബില്ലില്‍ മാറ്റം വേണമെന്ന് മന്ത്രിമാരായ കെ രാജനും പി പ്രസാദും ആവശ്യപ്പെട്ടു

ലോകായുക്ത നിയമഭേദഗതിയില്‍ മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാര്‍. നിലവിലെ രീതിയില്‍ ബില്ല് അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല. ബില്ലില്‍ മാറ്റം വേണമെന്ന് മന്ത്രിമാരായ കെ രാജനും പി പ്രസാദും ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ ചര്‍ച്ച വേണമെന്നും മന്ത്രിമാര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. ബില്ല് നിലവിലെ രീതിയില്‍ അവതരിപ്പിക്കാമെന്ന് നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സിപിഐയുടെ നിര്‍ദേശങ്ങള്‍ ഭേദഗതിയായി കൊണ്ടുവരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകായുക്തയുടെ വിധി അതേപടി അംഗീകരിക്കണമെന്നാണ് നിയമം. മുഖ്യമന്ത്രിക്ക് പുനപരിശോധനയ്ക്ക് അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതി. ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സ് അതുപോലെ അവതരിപ്പിക്കാനാവില്ലെന്നാണ് സിപിഐയുടെ നിലപാട്. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് അസാധുവായിരുന്നു. ലോകായുക്ത നിയമ ഭേദഗതി ബില്ലടക്കം പരിഗണിക്കുന്നതിന് വേണ്ടി ഈ മാസം 22 മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബില്ല് നിയമസഭ പരിഗണിക്കാനിരിക്കെ സിപിഐ എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാകും.

ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ നിലവില്‍ ലോകായുക്തയില്‍ കേസുകളുണ്ട്. ഇത്തരം സാഹചര്യത്തില്‍ കൂടിയാണ് നിയമഭേഗദതിക്ക് സര്‍ക്കാര്‍ തയ്യാറായത്.

ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കാനാണ് സര്‍ക്കാര്‍

logo
The Fourth
www.thefourthnews.in