ലൈഫ് മിഷന്‍ കോഴ കേസ്: എം ശിവശങ്കര്‍ റിമാന്‍ഡില്‍, ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല

ലൈഫ് മിഷന്‍ കോഴ കേസ്: എം ശിവശങ്കര്‍ റിമാന്‍ഡില്‍, ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കര്‍ റിമാന്‍ഡില്‍. കൊച്ചിയിലെ പിഎംഎല്‍എ കോടതിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. ഒമ്പത് ദിവസം ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്തതു. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു എന്നാല്‍ ഇഡി കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടില്ല.

ഒമ്പത് ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍

ഒമ്പത് ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കോഴപ്പണം കൈപ്പറ്റിയെന്ന ആരോപണം ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ശിവശങ്കര്‍ സമ്മതിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കര്‍ നല്‍കിയ മറുപടി. അതിനിടെ, കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ലൈഫ് മിഷന്‍ കോഴ കേസ്: എം ശിവശങ്കര്‍ റിമാന്‍ഡില്‍, ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല
വൈദ്യസഹായം ഉറപ്പാക്കണം, രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഇടവേള; എം ശിവശങ്കര്‍ അഞ്ച് ദിവസം ഇ ഡി കസ്റ്റഡിയില്‍

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഫെബ്രുവരി 14 രാത്രി 11.45 ഓടെയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാലു കോടിയിലധികം രൂപ കോഴ ഇടപാട് നടന്നെന്ന കേസില്‍ ഇടപെട്ടെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കേസില്‍ നേരത്തെ, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. സ്വപ്ന, സന്തോഷ് ഈപ്പന്‍, യു വി ജോസ് എന്നിവരുടെ മൊഴി ശിവശങ്കറിനെതിരായിരുന്നു. യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്നയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴി.

logo
The Fourth
www.thefourthnews.in