ഒരേ സംഭവത്തില്‍ ഒന്നിലേറെ കേസെടുക്കുന്നത് നിയമവിരുദ്ധം; ലൈഫ് മിഷന്‍ കോഴക്കേസിനെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍

ഒരേ സംഭവത്തില്‍ ഒന്നിലേറെ കേസെടുക്കുന്നത് നിയമവിരുദ്ധം; ലൈഫ് മിഷന്‍ കോഴക്കേസിനെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍

എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി

തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയിൽ. ഒരേ സംഭവത്തില്‍ ഒന്നിലേറെ കേസെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹൈക്കോടതി ഇഡി യുടെ നിലപാട് തേടി.

ഒരേ സംഭവത്തില്‍ ഒന്നിലേറെ കേസെടുക്കുന്നത് നിയമവിരുദ്ധം; ലൈഫ് മിഷന്‍ കോഴക്കേസിനെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍
ദിവസവും 30 പേർക്ക് കടിയേൽക്കുന്നു; പരിഹാരം തെരുവുനായ്ക്കളുടെ ദയാവധമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

2020ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ ഫെബ്രുവരിയില്‍ ഇഡി രണ്ടാമതും കേസെടുത്തത്.

എന്‍ഐഎ കേസിന് പിന്നാലെ 2020 ജൂലൈ 13ന് തന്നെ ഇഡി കേസെടുത്തു. എന്‍ഐഎ കേസില്‍ 2020 ജൂലൈ 23ന് ഒരു കോടിയിലധികം രൂപ കണ്ടുകെട്ടുകയും ചെയ്തു. 2021 ഡിസംബര്‍ 13 ന് ഇഡിയും കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി ലഭിച്ച തുകയടക്കമാണ് കണ്ടുകെട്ടിയത്.

നിയമവിരുദ്ധമായ നടപടികളിലൂടെ സ്വീകരിച്ച കേസും ഇതുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

എന്നാല്‍, ഫെബ്രുവരി 12ന് നിലവിലെ കേസിന്റെ ഭാഗമായി ലൈഫ് മിഷന്‍ കോഴയിടപാട് ചേര്‍ക്കുകയും വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായ നടപടികളിലൂടെ സ്വീകരിച്ച കേസും ഇതുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹരജി വീണ്ടും ഒക്ടോബര്‍ മൂന്നിന് പരിഗണിക്കും.

logo
The Fourth
www.thefourthnews.in