കല്ലടയിലും ജേതാക്കള്‍ കാട്ടില്‍ തെക്കേതില്‍ തന്നെ

കല്ലടയിലും ജേതാക്കള്‍ കാട്ടില്‍ തെക്കേതില്‍ തന്നെ

11 മത്സരങ്ങളില്‍ നിന്ന് 8 ജയവുമായി 107 പോയിന്റ്‌ നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന കല്ലട ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ ജേതാക്കളായി. ആവേശം നിറഞ്ഞ മത്സരത്തിൽ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം.

11 മത്സരങ്ങളില്‍ നിന്ന് 8 ജയവുമായി 107 പോയിന്റ്‌ നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 97 പോയിന്റുള്ള നടുഭാഗം രണ്ടാം സ്ഥാനത്തും 84 പോയിന്റുള്ള ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനത്തുമാണ്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ അവസാന മത്സരം നവംബര്‍ 26ന് കൊല്ലത്ത് നടക്കും. പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സമാപിക്കും.

logo
The Fourth
www.thefourthnews.in