കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വഴിതിരിച്ചുവിടും

കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ഇന്നു രാത്രി കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ആലപ്പുഴ വഴി

പാതയിലെ അറ്റകുറ്റപണികളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. കോട്ടയം പാതയില്‍ ഇന്ന് രാത്രിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു രാത്രി കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്കു ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചു.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ: 16348 മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ്, 16344 മധുര ജംക്ഷൻ-തിരുവനന്തപുരം അമൃത, 16350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി, 22654 ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം, 12695 ചെന്ന സെൻട്രൽ - തിരുവനന്തപുരം സൂ പ്പർഫാസ്റ്റ്, 16630 മംഗളൂരു - തിരുവനന്തപുരം മലബാർ.

logo
The Fourth
www.thefourthnews.in