ഏറ്റവുമധികം വാഹനാപകടങ്ങള്‍ മലപ്പുറത്ത്; 2021ല്‍ പൊലിഞ്ഞത് 291 ജീവനുകള്‍

ഏറ്റവുമധികം വാഹനാപകടങ്ങള്‍ മലപ്പുറത്ത്; 2021ല്‍ പൊലിഞ്ഞത് 291 ജീവനുകള്‍

2020ലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് മലപ്പുറത്താണ്

2021ല്‍ കേരളത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായത് മലപ്പുറം ജില്ലയിലെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021ല്‍ 2147 റോഡപകടങ്ങളാണ് മലപ്പുറം ജില്ലയില്‍ സംഭവിച്ചത്. അപകടങ്ങളില്‍ 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടാകുന്ന ജില്ലയായി മലപ്പുറം മാറുന്നത്. 2020ലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് മലപ്പുറത്താണ്. 1748 അപകടങ്ങളാണ് 2020ല്‍ ജില്ലയിലുണ്ടായത്.

കൊച്ചിയാണ് വാഹനാപകടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1781 അപകടങ്ങളില്‍ നിന്ന് 141 മരണങ്ങളാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ 1719 അപകടങ്ങളിലായി 201 ജീവനുകളും റോഡില്‍ പൊലിഞ്ഞു. 184 മരണങ്ങള്‍ക്കിടയാക്കിയ 1552 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം കൊല്ലത്ത് ഉണ്ടായത്. 1781 അപകടങ്ങളില്‍ നിന്ന് 141 പേര്‍ക്കാണ് തിരുവനന്തപുരത്ത് ജീവന്‍ നഷ്ടമായത്.

മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ15,680 വാഹനാപകടങ്ങള്‍ക്ക് കാരണമായി

അമിത വേഗം കാരണം ഇന്ത്യയില്‍ 2.9 ലക്ഷത്തിലേറെ വാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായി.രാജ്യത്തെ മുഴുവന്‍ വാഹനാപകടങ്ങളില്‍ 71.7 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിതവേഗമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2.95 ലക്ഷം അപകടങ്ങളില്‍ 1.07ലക്ഷം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും 2.8 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് 21,491 അപകടങ്ങള്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ15,680 വാഹനാപകടങ്ങള്‍ക്ക് കാരണമായി.

കൃത്യമായി ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ട് 46,593പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 93,763 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്തതുകൊണ്ട് 16,397 പേര്‍ മരിക്കുകയും 39231 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റവുമധികം വാഹനാപകടങ്ങള്‍ മലപ്പുറത്ത്; 2021ല്‍ പൊലിഞ്ഞത് 291 ജീവനുകള്‍
കുതിച്ചു പാഞ്ഞാല്‍ പോരാ, പിടിച്ചു നിര്‍ത്താനും പഠിക്കണം...

രാജ്യത്ത് വാഹനാപകടം സംഭവിച്ചതില്‍ 25ശതമാനം ആളുകളും 25നും 35നുമിടയില്‍ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 25നും 35നുമിടയില്‍ പ്രായമുളള 39,646 പേരാണ് 2021ല്‍ അപകടത്തില്‍പ്പെട്ടത്. 35നും 45നുമിടയില്‍ പ്രായമുളള 32741 പേരും ഈ കാലയളവില്‍ വാഹനാപകടത്തില്‍പ്പെട്ടു

logo
The Fourth
www.thefourthnews.in