'ബാറിൽനിന്നിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുത്'; ഉത്തരവുമായി മലപ്പുറം എസ്‌പി, വിവാദത്തിന് പിന്നാലെ റദ്ദാക്കൽ

'ബാറിൽനിന്നിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുത്'; ഉത്തരവുമായി മലപ്പുറം എസ്‌പി, വിവാദത്തിന് പിന്നാലെ റദ്ദാക്കൽ

ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം.

വാഹന പരിശോധനയുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ് ഇറക്കിയും പിന്നീട് റദ്ദ് ചെയ്തും മലപ്പുറം ജില്ലാ പോലീസ് മേധാവി. ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു എസ്‌പി എസ് ശശിധരന്റെ ഓഫീസ് പുറത്തിറക്കിയ ഉത്തരവ്. ബാറിന്റെ അധികാര പരിധിയിൽ നിന്ന് മദ്യപിച്ചു വരുന്നവരെയും പിടികൂടരുതെന്നും എസ്എച്ച്ഓമാർക്ക്‌ നൽകിയ ഉത്തരവിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് ഇറക്കിയത്.

ആദ്യം ഇറക്കിയ ഉത്തരവ്
ആദ്യം ഇറക്കിയ ഉത്തരവ്

ഇത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ഉത്തരവ് റദ്ദ് ചെയ്തു. ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം. ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്.

Attachment
PDF
preview_1705657039539 (2).pdf
Preview

ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്. പിഴവുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ് പി എസ് ശശിധരൻ ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in