ലോക റെക്കോര്‍ഡുകളില്‍ 'ഉയരെ' ജിതിന്‍

സ്‌കൈ ഡൈവിംഗില്‍ രണ്ട് ലോക റെക്കോര്‍ഡുകളും രണ്ട് ഏഷ്യന്‍ റെക്കോര്‍ഡുകളും സ്വന്തമാക്കിയ മലയാളി

സാഹസിക വിനോദമായ സ്‌കൈ ഡൈവിംഗില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ജിതിന്‍ വിജയനെ പരിചയപ്പെടാം. അമേരിക്കയിലെ ടെന്നസി സ്‌റ്റേറ്റില്‍ 43,000 അടി ഉയരത്തില്‍ നിന്ന് ചാടിയാണ് സ്‌കൈ ഡൈവിംഗില്‍ രണ്ട് ലോക റെക്കോര്‍ഡുകളും രണ്ട് ഏഷ്യന്‍ റെക്കോര്‍ഡുകളും ജിതിന്‍ സ്വന്തമാക്കിയത്. ദേശീയ പതാക കൈയില്‍ കെട്ടിയായിരുന്നു ജിതിന്റെ സാഹസിക പ്രകടനം.

എറണാകുളത്ത് ഐടി കമ്പനിയുടെ ഡയറക്ടറായ ജിതിന്‍ 2017 മുതല്‍ പാരാഗ്ലൈഡിംഗ് നടത്തുന്നുണ്ട്. എ ഗ്രേഡ് ലൈസന്‍സോടെ ഒരു വര്‍ഷമായി ദുബായ്, അബുദാബി, യു കെ എന്നിവിടങ്ങളിലെല്ലാം ജിതിന്‍ പരിശീലനം നടത്തുന്നു. ഭാര്യ ദിവ്യയ്ക്കും മകന്‍ സൗരവിനുമൊപ്പം എറണാകുളത്താണ് താമസം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in