വന്ദേ ഭാരതിൽ നാടകീയ രംഗങ്ങൾ; ശുചിമുറിയില്‍ കയറി യുവാവ് ഇരുന്നത് മണിക്കൂറുകളോളം, വാതില്‍ തകർത്ത് പിടികൂടി ആർപിഎഫ്

വന്ദേ ഭാരതിൽ നാടകീയ രംഗങ്ങൾ; ശുചിമുറിയില്‍ കയറി യുവാവ് ഇരുന്നത് മണിക്കൂറുകളോളം, വാതില്‍ തകർത്ത് പിടികൂടി ആർപിഎഫ്

കാസർഗോഡ് നിന്നാണ് യുവാവ് വന്ദേഭാരതിൽ കയറിയത്.

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസില്‍ നാടകീയ രംഗങ്ങള്‍. കാസര്‍ഗോഡ് നിന്നും ട്രെയിനില്‍ കയറിയ യുവാവ് ശുചിമുറിയില്‍ കയറി അടച്ചുപൂട്ടിയിരുന്നത് ആശങ്കയ്ക്ക് ഇടയാക്കി. മണിക്കൂറുകളായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാരാണ് വിഷയം അധികൃതരെ അറിയിച്ചത്. തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വാതില്‍ തകർത്ത് ആർപിഎഫ് യുവാവിനെ പുറത്തിറക്കുകയായിരുന്നു.

മണിക്കൂറുകളായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാരാണ് വിഷയം അധികൃതരെ അറിയിച്ചത്

വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയിലാണ് യുവാവ് അകത്തു നിന്ന് പൂട്ടിയ ശേഷം അടച്ചിരുന്നത്. മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നുമാണ് യുവാവ് ആർപിഎഫിന് നൽകിയ മൊഴി. ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ അകത്ത് നിന്ന് കയറിട്ട് കെട്ടുകയായിരുന്നു.

യുവാവിന്റെ ശരീരമാസകലം പരുക്കേറ്റ പാടുകളുണ്ട്

ബലം പ്രയോഗിച്ച് പുറത്തിറക്കിയ യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്കൊന്നും യുവാവ് കൃത്യമായി പ്രതികരിക്കുന്നില്ലെന്നാണ് വിവരം. യുവാവിന്റെ ശരീരമാസകലം പരുക്കേറ്റ പാടുകളുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് വാതിൽ അടച്ചിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

logo
The Fourth
www.thefourthnews.in