ബസ് അടക്കം ഹെവി വാഹനങ്ങളിലും ബെൽറ്റ് നിർബന്ധമാക്കുന്നു; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ബസ് അടക്കം ഹെവി വാഹനങ്ങളിലും ബെൽറ്റ് നിർബന്ധമാക്കുന്നു; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള പഴയ മോഡല്‍ ബസുകളില്‍ ബെല്‍റ്റ് ഘടിപ്പിക്കേണ്ടി വരും

സംസ്ഥാനത്ത് ബസ് ഉള്‍പ്പെടുയുള്ള ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നയാളും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനാണ് ആലോചന. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റോഡ് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താന്‍ ചേർന്ന യോഗത്തിലാണ് സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കാനുള്ള നിർദേശം വന്നത്. കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാർ ഇളവ് നല്‍കി അനുവദിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് കെഎസ്ആർടിസി ബസുകളിൽ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് ഉടൻ പുറത്തിറക്കും.

തീരുമാനം നടപ്പിലാകുന്നതോടെ ലോറികളിൽ ഡ്രെവറും മുൻപിലിരിക്കുന്ന രണ്ടു യാത്രക്കാരും സുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കെഎസ് ആർടിസി ഉള്‍പ്പെടെയുള്ള പഴയ മോഡല്‍ ബസുകളില്‍ ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും.

logo
The Fourth
www.thefourthnews.in