കാട്ടിൽ തെക്കേതിൽ
കാട്ടിൽ തെക്കേതിൽ

മറൈൻ ഡ്രൈവ് ജലോത്സവം: കാട്ടിൽ തെക്കേതിൽ ജേതാക്കൾ; സിബിഎല്ലില്‍ മൂന്നാം കിരീടം

പായിപ്പാട് ചുണ്ടന്‍ രണ്ടാം സ്ഥാനവും ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും സ്വന്തമാക്കി

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മറൈൻ ഡ്രൈവ് ജലോത്സവത്തിൽ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ. ഫൈനൽ മത്സരത്തിൽ, പായിപ്പാട് ചുണ്ടനെയും ആയാപറമ്പ് പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടിൽ തെക്കേതിൽ ലീഗിലെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ലീഗിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിലും മൂന്നാം മത്സരമായ പുളിങ്കുന്ന് ജലോത്സവത്തിലും പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ തന്നെയായിരുന്നു കിരീടമണിഞ്ഞത്. വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ രണ്ടാം സ്ഥാനവും കുമരകം കെബിസി– എസ്എഫ്ബിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ലീഗിലെ രണ്ടാം സീസണിലെ പിറവത്ത് നടന്ന നാലാമത് ജലോത്സവത്തിൽ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കള്‍. പോയിന്‍റില്‍ കാട്ടില്‍ തെക്കേതിനേക്കാള്‍ തൊട്ടുപിന്നിലായിരുന്ന നടുഭാഗത്തിന് ഇത്തവണ ഫൈനലിലേക്ക് പോലും എത്താനായില്ല. ഇതോടെ പോയിന്റ് നിലയിലും നടുഭാഗം പിന്നോട്ട് പോയി.

കാട്ടിൽ തെക്കേതിൽ
പിറവം ജലോത്സവം: നടുഭാഗം ജേതാക്കള്‍; ലീഗിലെ രണ്ടാം കിരീടം

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത്. കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചിരുന്നില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

കാട്ടിൽ തെക്കേതിൽ
പുളിങ്കുന്ന് ജലോത്സവം: മഹാദേവിക്കാട് കാട്ടില്‍ തേക്കേതില്‍ ജേതാക്കള്‍
logo
The Fourth
www.thefourthnews.in