'100 കോടി വാങ്ങി, സിഎംആർഎല്ലിന് ഭൂപരിഷ്‌കരണ നിയമം മറികടക്കാന്‍ ഇടപെട്ടു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു കുഴല്‍നാടൻ

'100 കോടി വാങ്ങി, സിഎംആർഎല്ലിന് ഭൂപരിഷ്‌കരണ നിയമം മറികടക്കാന്‍ ഇടപെട്ടു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു കുഴല്‍നാടൻ

മന്ത്രിമാരായ എംബി രാജേഷ്, പി രാജീവ് എന്നിവരുമായി സംവാദത്തിന് തയ്യാറെന്നും മാത്യു കുഴല്‍നാടന്‍

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ വാരാന്‍ സിഎംആര്‍എല്ലിന് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാസപ്പടി വിഷയത്തില്‍ മൂന്നാം ഘട്ടം എന്ന് ചൂണ്ടിക്കാട്ടിയാണ് രേഖകള്‍ ഉള്‍പ്പെടെ പുറത്തുവിട്ടത്. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു കുഴല്‍നാടന്റെ പ്രതികരണം.

സിഎംആര്‍എല്ലിന്റെ ഭാഗമായ കെആര്‍ഇഎംഎല്ലിന് അനുവദനീയമായതില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു എന്നും കുഴല്‍നാടല്‍ ആരോപിച്ചു. കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്ക് വേണ്ടിയാണ് മുഖ്യമന്ത്രി റവന്യൂ വകുപ്പിനെ മറികടന്ന് ഇടപെട്ടത്. റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം മറികടക്കാന്‍ കുറിപ്പ് മന്ത്രിസഭയില്‍ കൊണ്ടുവന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ വിഷയം പരിശോധിക്കുന്ന ആലപ്പുഴ കളക്ടര്‍ അധ്യക്ഷനായ ജില്ലാ സമിതി ഇളവിനായി ലാന്‍ഡ് ബോര്‍ഡിന് ശുപാര്‍ശ നല്‍കുകയായിരുന്നു. നാല് തവണ അനുമതി നിഷേധിച്ച അതേ ജില്ലാ സമിതിയാണ് അഞ്ചാമത് അനുമതി നല്‍കിയത് എന്നും എന്നും കുഴല്‍നാടന്‍ ആരോപിച്ചു.

'100 കോടി വാങ്ങി, സിഎംആർഎല്ലിന് ഭൂപരിഷ്‌കരണ നിയമം മറികടക്കാന്‍ ഇടപെട്ടു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു കുഴല്‍നാടൻ
'പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ?എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യണമായിരുന്നു'; കെഎസ്ഐഡിസിയോട് ഹൈക്കോടതി

കരിമണല്‍ വാരുന്നതിന് സിഎംആര്‍എല്ലിന് ലഭിച്ച ലീസ് 2004 ല്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. 2014ല്‍ പിണറായി സര്‍ക്കാര്‍ വന്നതിന് പിന്നാലെ കരിമണല്‍ ഖനനത്തിനുള്ള ലീസ് ലഭിക്കാന്‍ ഇടപെടലുണ്ടായി. സിഎംആര്‍എല്ലുമായി ബന്ധപ്പെട് നടന്ന് അഴിമതി 1.72 കോടിയുടെ മാസപ്പടിയല്ല. മറിച്ച് 135 കോടി പലകമ്പനികള്‍ക്ക് സിഎആര്‍എല്‍ നല്‍കി. ഇതില്‍ നൂറ് കോടി രൂപ പിണറായി വിജയന് ലഭിച്ചെന്ന ഗുരുതര ആരോപണവും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വീണാ വിജയനല്ല മറിച്ച് ക്രമക്കേടുകള്‍ നടത്തിയത്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണയുടെ ഇടപെടലുകള്‍ ഉണ്ടായതെന്നും മാത്യൂ ആരോപിച്ചു.

കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്ക് വേണ്ടിയാണ് മുഖ്യമന്ത്രി റവന്യൂ വകുപ്പിനെ മറികടന്ന് ഇടപെട്ടത്

അതേസമയം, ആരോപണം ഉന്നയിച്ച് മറുപടി പറയാതെ മാറി നില്‍ക്കുന്നു എന്നുള്ള മന്ത്രിമാരുടെ ആരോപണങ്ങളോട് മറുപടി പറഞ്ഞ എംഎല്‍എ വിഷയത്തില്‍ എംബി രാജേഷ്, പി രാജീവ് എന്നിവരെ സംവാദത്തിന് ക്ഷണിച്ചു. നിയമസഭയില്‍ ഉള്‍പ്പെടെ ഉന്നയിക്കാന്‍ തയ്യാറായ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറായില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in