മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ടിന്  ലൈസൻസ് പുതുക്കി നൽകി

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

റിസോർട്ടിന്റെ ഹോം സ്റ്റേ ലൈസൻസാണ് പുതുക്കിയത്

മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. റിസോർട്ടിന്റെ ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയിരിക്കുന്നത്. ഈ വർഷം ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കിയത്.

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ടിന്  ലൈസൻസ് പുതുക്കി നൽകി
നയപരമായ അഭിപ്രായവ്യത്യാസം; കനേഡിയൻ സംഘം ഇന്ത്യയിലേക്കില്ല, വ്യപാര ദൗത്യം മാറ്റിവച്ചു

കഴിഞ്ഞ മാ​ർ​ച്ച് 31-ന് ​ഹോം സ്റ്റേ ​ലൈ​സ​ൻ​സി​ന്റെ കാ​ലാ​വ​ധി പൂർത്തിയായി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​യ്ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എൽഎ അ​പേ​ക്ഷ ന​ൽ​കി​. ഇ​തി​നാ​യി പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും മലിനീക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ എ​ൻ​ഒ​സി​യും ഉ​ൾ​പ്പെ​ടെയു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 31വ​രെ കാ​ലാ​വ​ധി​യു​ള്ള മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ​ത്. ഇതുപ്രകാരമാണ് ലൈസൻസ് കാലവധി അനുവദിച്ചത്. ഹോംസ്റ്റേ ലൈസൻസ് പുതുക്കി നൽകിയതോടെ നികുതിയടയ്ക്കുന്നതിലുൾപ്പെടെ മാത്യു കുഴൽനാടന് ആശ്വാസമാകും.

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ടിന്  ലൈസൻസ് പുതുക്കി നൽകി
നയപരമായ അഭിപ്രായവ്യത്യാസം; കനേഡിയൻ സംഘം ഇന്ത്യയിലേക്കില്ല, വ്യപാര ദൗത്യം മാറ്റിവച്ചു

മാത്യു കുഴൽനാടന്റെ റിസോർട്ട് അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കുഴൽനാടൻ ആരോപണവുമായി രംഗത്ത് വന്നപ്പോഴും സിപിഎം മറുവാദമായി ഉന്നയിച്ചിരുന്നത് റിസോർട്ടും അതിന്റെ നിയമ ലംഘനങ്ങളുമായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in