'ഏത് ശസ്ത്രക്രിയയിലാണ് വയറില്‍ കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ല'; പോലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്

'ഏത് ശസ്ത്രക്രിയയിലാണ് വയറില്‍ കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ല'; പോലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്

ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് പോലീസ് റിപ്പോര്‍ട്ട് മുഴുവനും തള്ളിയത്

ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്. എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് പോലീസ് റിപ്പോര്‍ട്ട് മുഴുവനും തള്ളിയത്. ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നില്‍ ലഭ്യമായ തെളിവുകള്‍ വച്ച് പറയാന്‍ സാധിക്കുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജയദീപും മെഡിക്കല്‍ ബോര്‍ഡിന്റെ വാദങ്ങളോട് വിയോജിച്ചു

ഈ വാദം രണ്ടംഗങ്ങളുടെ വിയോജിപ്പോടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജയദീപുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വാദങ്ങളോട് വിയോജിച്ചത്. ഏത് ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് നിഗമനം.

എന്നാല്‍ നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോവാനാണ് പൊലീസിന്റെ തീരുമാനം. മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശനാണ് അന്വേഷണച്ചുമതല.

'ഏത് ശസ്ത്രക്രിയയിലാണ് വയറില്‍ കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ല'; പോലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്
ആരോഗ്യമന്ത്രി കാണുന്നില്ലേ, ഹർഷിനയുടെ സമരജീവിതം

മെഡിക്കല്‍ കോളജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. 2017ല്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിനയുടെ പരാതി. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലാണ് പോലീസും നടത്തിയത്.

കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ കത്രിക പുറത്തെടുത്തിരുന്നു

സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നതായാണ് വിവരം. വയറിനുള്ളില്‍ 12 സെന്റീമീറ്റര്‍ നീളമുള്ള ആ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്)യും പേറി അഞ്ച് വര്‍ഷത്തോളമാണ് കെ കെ ഹര്‍ഷിന വേദന സഹിച്ച് കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ കത്രിക പുറത്തെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in