ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി

ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി

വിവാഹം നടക്കാന്‍ സ്ത്രീധനം ചോദിച്ചതായാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നൽകിയത്. എന്നാൽ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിജി അസോസിയേഷന്‍ നേതാവ് ദ ഫോര്‍ത്തിനോട് പറഞ്ഞു

''എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' ഡോ. ഷഹ്‌നയുടെ ആത്മഹത്യക്കുറിപ്പിലെ വാചകങ്ങളാണ് ഇവ.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സർജറി വിഭാഗത്തിൽ പിജിയ്ക്ക് പഠിച്ചിരുന്ന ഷഹ്‌നയെ താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു. തുര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. ഷഹ് നയുടെ മരണത്തില്‍ ഗുരുതര ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയും പിജി അസോസിയേഷന്‍ നേതാവുമായ വ്യക്തിയില്‍നിന്ന് ഷഹ്‌നയ്ക്ക് വിവാഹാലോചന വന്നിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കില്‍ 150 പവന്‍ സ്വര്‍ണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്‌നയെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി.

ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി
സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിക്കുന്നു; കുടുംബപ്രശ്നങ്ങള്‍ പ്രധാന കാരണം

അസ്വഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യക്കുറിപ്പില്‍ ആരുടെയും പേരില്ല. സഹോദരന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമേ കുടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്നതില്‍ തീരുമാനമെടുക്കൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി
'മകള്‍ ജീവിക്കുന്നത് ഭയന്നുവിറച്ച്'; പോലീസ് അഡ്വ. മനുവിനൊപ്പം, ഡിജിപിക്ക് പരാതിയുമായി അമ്മ

അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ലെന്നും ആരോപണവിധേയനായ പിജി അസോസിയേഷന്‍ നേതാവ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in