പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: എം ജി സർവകലാശാലയിൽ സെക്ഷൻ ഓഫീസർമാർക്കെതിരെ നടപടി

പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: എം ജി സർവകലാശാലയിൽ സെക്ഷൻ ഓഫീസർമാർക്കെതിരെ നടപടി

സംഭവത്തെക്കുറിച്ച് ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി

എം ജി സര്‍വകലാശാലയില്‍ പൂരിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോയതില്‍ നടപടി സ്വീകരിച്ച് അധികൃതര്‍. നിലവിലുള്ള സെക്ഷന്‍ ഓഫീസര്‍ക്കും മുന്‍ സെക്ഷന്‍ ഓഫീസര്‍ക്കും എതിരെയാണ് നടപടിയെടുത്തത്. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുവാന്‍ കഴിയില്ല എന്നുള്ള നിഗമനത്തിലാണ് സര്‍വകലാശാലയെത്തിയത്. സംഭവത്തെക്കുറിച്ച് ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി.

ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരീക്ഷാ കണ്‍ട്രോളര്‍ ഡോ സി എം ശ്രീജിത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ സി ടി അരവിന്ദകുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോര്‍മാറ്റുകളാണ് നഷ്ടമായത്.

പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: എം ജി സർവകലാശാലയിൽ സെക്ഷൻ ഓഫീസർമാർക്കെതിരെ നടപടി
ഡോ. സുഷമ മലയാളം സർവകലാശാല വി സി, എം ജിയുടെ ചുമതല സി ടി അരവിന്ദ് കുമാറിന്; നിയമനം സർക്കാർ പട്ടികയിൽ നിന്ന്

ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ് സെക്ഷനുകളിലേക്ക് മാറ്റും.

പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: എം ജി സർവകലാശാലയിൽ സെക്ഷൻ ഓഫീസർമാർക്കെതിരെ നടപടി
ശാസ്ത്ര സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീംകോടതി അസാധുവാക്കി

കാണാതായ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തരമായി പോലീസില്‍ പരാതി നല്‍കും. കാണാതായ 54 സര്‍ട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കും. ഈ വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എം ജി സർവകലാശാലയിൽ നിന്ന് കാണാതായത്.  500 എണ്ണം വീതമുള്ള കെട്ടുകളായാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്ന ബണ്ടിലിന്റെ ഇടയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളാണ് എംജി സര്‍വകലാശാലയില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ എപ്പോഴാണ് നഷ്ടപ്പെട്ടത് ആ സര്‍ട്ടിഫിക്കറ്റുകള്‍ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ തുടങ്ങി ആശങ്കകളും നിലനില്‍ക്കുന്നു.

logo
The Fourth
www.thefourthnews.in