പുതുക്കിയ വിലയില്‍ 5 രൂപ 
ക്ഷീര കര്‍ഷകര്‍ക്ക്; പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും

പുതുക്കിയ വിലയില്‍ 5 രൂപ ക്ഷീര കര്‍ഷകര്‍ക്ക്; പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും

ഡിസംബര്‍ 1 മുതലായിരിക്കും പുതുക്കിയ വില പ്രാബല്യത്തില്‍ വരിക

സംസ്ഥാനത്ത് പുതുക്കിയ പാല്‍വില ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുമ്പോള്‍ മില്‍മ പാലിന് പുറമെ പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. പാല്‍ വില ഉയര്‍ത്താന്‍ അനുമതി നല്‍കിയ മന്ത്രിസഭാ യോഗ തീരുമാനത്തിന് പിന്നാലെയാണ് വില വര്‍ധനയുടെ നിരക്ക് വെളിപ്പെടുത്തി കെഎസ് മണി വാര്‍ത്താസമ്മേളനം നടത്തിയത്. നിലവില്‍ വര്‍ദ്ധിപ്പിച്ച വിലയുടെ 83.75 ശതമാനം കര്‍ഷകര്‍ക്ക് നല്‍കും. നെയ്യ്, തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു.

നെയ്യ്, തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു

മുന്‍ വര്‍ഷത്തേതു പോലെ തന്നെ 0.75 ശതമാനമായിരിക്കും കര്‍ഷകര്‍ക്കുള്ള ക്ഷേമനിധി നല്‍കുക. പുതുക്കിയ വിലയില്‍ 5.75 ശതമാനം ഡീലര്‍മാര്‍ക്കും. 76.5 ശതമാനം സംഘത്തിനും ബാക്കി വരുന്ന മൂന്നര ശതമാനം യൂണിയനുകള്‍ക്കും, 0.5 ശതമാനം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുമാണ് നീക്കിവയ്ക്കുക എന്നും അദ്ദേഹം അറിയിച്ചു.

പുതുക്കിയ വിലയില്‍ 5 രൂപ 
ക്ഷീര കര്‍ഷകര്‍ക്ക്; പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും
പാല്‍ വില ആറ് രൂപ കൂടും; മന്ത്രിസഭാ യോഗത്തിന്റെ അനുമതി
പുതുക്കിയ വിലയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുക 5 രൂപ

പുതുക്കിയ വിലയില്‍ 5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. മില്‍മയ്ക്ക് പുതിയ വിലയുടെ 3.05 ശതമാനവും ലഭിക്കും. മില്‍മയുടെ എല്ലാ പാല്‍ ഇനങ്ങള്‍ക്കും മൂന്നു രൂപയാണ് വര്‍ദ്ധിപ്പിക്കുക. വില വര്‍ധനയോടെ മില്‍മ പശുവിന്‍ പാല്‍ പാക്കറ്റിന് 28 രൂപയും, മില്‍മ ഇളം നീല പാക്കറ്റിന് 25 രൂപയും, കടും നീല പാക്കറ്റിന് 26 രൂപയായും മാറും. രാജ്യവ്യാപകമായി കാലിത്തീറ്റയില്‍ വന്ന വര്‍ദ്ധനവും പാലിന്റെ സംഭരണത്തിലെ കുറവുമാണ് നിലവില്‍ പാല്‍ വില കൂട്ടാന്‍ കാരണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in