ആരിഫ് മുഹമ്മദ് ഖാന്‍, എംബി രാജേഷ്‌
ആരിഫ് മുഹമ്മദ് ഖാന്‍, എംബി രാജേഷ്‌

അനുനയ നീക്കം? മന്ത്രി എം ബി രാജേഷ് ഗവർണറെ കണ്ടു

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് ക്ഷണിക്കാനെന്നാണ് വിശദീകരണം

സര്‍ക്കാരും ഗവര്‍ണറുമായുള്ള തർക്കം തുടരുന്നതിനിടെ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രി എം ബി രാജേഷ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് ക്ഷണിക്കാനെന്നാണ് വിശദീകരണം. പ്രത്യേക നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകൾ ഒപ്പുവെയ്ക്കാതെ ഗവർണർ ഡൽഹിക്ക് പോകാനിരിക്കെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയം. ചീഫ് സെക്രട്ടറി വിപി ജോയിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍, എംബി രാജേഷ്‌
വിവാദ ബില്ലുകള്‍ ഒപ്പിടാതെ ഗവർണർ ഡല്‍ഹിക്ക്

വിവാദബില്ലുകളില്‍ ഒപ്പിടാതെ ഇന്ന് ഡല്‍ഹിക്ക് പോകുന്ന ഗവര്‍ണര്‍ അടുത്തമാസം മാത്രമേ തിരിച്ചെത്തൂ. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് 12 ബില്ലുകളാണ് സർക്കാർ പാസാക്കിയത്. ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ അദ്ദേഹം ഒപ്പിട്ടിരുന്നു. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന നിലപാട് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in