'പഴയിടം മാറ്റി നിര്‍ത്താന്‍ പറ്റാത്ത വ്യക്തിത്വം'; വീട്ടിലെത്തിക്കണ്ട് മന്ത്രി വാസവന്‍, അനുനയനീക്കം?

'പഴയിടം മാറ്റി നിര്‍ത്താന്‍ പറ്റാത്ത വ്യക്തിത്വം'; വീട്ടിലെത്തിക്കണ്ട് മന്ത്രി വാസവന്‍, അനുനയനീക്കം?

കലോല്‍സവ വേദിയില്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന പഴയിടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച.

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദങ്ങള്‍ക്കിടെ പഴയിടം മോഹനന്‍ നമ്പൂതിരിയെ വീട്ടിലെത്തിക്കണ്ട് മന്ത്രി വിഎന്‍ വാസവന്‍. കലോല്‍സവ വേദിയില്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന പഴയിടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച. കലോത്സവത്തിന്റെ ഭാഗമാകാന്‍ ഇനിയില്ലെന്ന തീരുമാനത്തില്‍ നിന്നും പഴയിടം പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. കുറിച്ചിത്താനത്തെ വീട്ടിലെത്തിയായിരുന്നു മന്ത്രി പഴയിടം മോഹനന്‍ നമ്പൂതിരിയെ കണ്ടത്.

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടികളുടെ ഭാഗമായിട്ടായിരുന്നു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായി വിഎന്‍ വാസവന്‍ പഴയിടത്തെ കാണാനെത്തിയത്.

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടികളുടെ ഭാഗമായിട്ടായിരുന്നു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായി വിഎന്‍ വാസവന്‍ പഴയിടത്തെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവിടെ ചിലവിട്ട മന്ത്രി പഴയിടത്തെ കുറിച്ചും, പാചകത്തെ കുറിച്ചും പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. മാറ്റി നിര്‍ത്താന്‍ പറ്റാത്ത വ്യക്തിത്വമാണ് പഴയിടമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലാ പ്രതിസന്ധിയിലും സര്‍ക്കാരും പാര്‍ട്ടിയും പഴയിടത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പും നല്‍കി.

കലോത്സവ വേദിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മന്ത്രി നേരിട്ട് പരാമര്‍ശിച്ചില്ല.

അതേസമയം, കലോത്സവ വേദിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മന്ത്രി നേരിട്ട് പരാമര്‍ശിച്ചില്ല. എന്നാല്‍ എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു പഴയിടത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. എന്നാല്‍ മന്ത്രിയുമായുള്ള അടുപ്പം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പഴയിടം പ്രതികരിച്ചത്. തന്റെ തീരുമാനം മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള സമയം ആയില്ലെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രതികരണത്തിലൂണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in