മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

420, 406, 120 ബി വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്

മോന്‍സൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ്‍ പി ആര്‍ റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
1998ലെ പി വി നരസിംഹ റാവു കേസും സീത സോറൻ കേസും തമ്മിലെന്താണ് ബന്ധം?

25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമർപ്പിച്ചത്.

ജൂണിൽ ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് നടപടി. തുടർന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.

2018 ലാണ് കേസിനാസ്പദമായ സംഭവം. 2018-ൽ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നൽകിയിരുന്നത്.

പണം വാങ്ങുന്നത് കണ്ടുവെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും മൊഴി നൽകിയിരുന്നു. മോൻസണിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in