പത്ത് കോടി 11 വനിതകള്‍ക്ക്; മണ്‍സൂണ്‍ ബമ്പര്‍ ഹരിതകര്‍മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

പത്ത് കോടി 11 വനിതകള്‍ക്ക്; മണ്‍സൂണ്‍ ബമ്പര്‍ ഹരിതകര്‍മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

10 പേരടങ്ങുന്ന അംഗങ്ങള്‍ 25 രൂപ വീതമിട്ട് വാങ്ങിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചത്

മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറത്തേയ്ക്ക്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 11 ഹരിതകര്‍മസേനാംഗങ്ങള്‍ ഒന്നിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. എം വി 200261 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

പരപ്പനങ്ങാടി സ്വദേശികളായ ലക്ഷ്മി, ലീല, രാധ, ശ്രീജ, കാര്‍ത്ത്യായനി, പാര്‍വതി, ചന്ദ്രിക, ബേബി, ബിന്ദു, കുട്ടിമാളു എന്നിവര്‍ ഒരുമിച്ചാണ് ടിക്കറ്റെടുത്ത്.

കഴിഞ്ഞ മാസം 15ാം തിയതിയാണ് ഇവര്‍ ടിക്കറ്റെടുത്തത്. 11 പേരടങ്ങുന്ന അംഗങ്ങള്‍ 25 രൂപ വീതമിട്ട് വാങ്ങിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചത്. മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സ്വപ്നം പോലെ വലിയൊരു സമ്മാന തുക ലഭിച്ചെങ്കിലും ഇനിയും ഹരിത കര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് സമ്മാനര്‍ഹരായ 10 പേരും ഒരേ സ്വരത്തില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in