മണ്‍സൂണ്‍ നാലിന് തന്നെ; ദക്ഷിണ്യേന്ത്യയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

മണ്‍സൂണ്‍ നാലിന് തന്നെ; ദക്ഷിണ്യേന്ത്യയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രഭാവം മണ്‍സൂണില്‍ ഉയരാന്‍ സാധ്യത

രാജ്യത്ത് ഇത്തവണ മൺസൂൺ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി). സാധരണഗതിയിലുളള മഴയോ അതില്‍ കൂടുതലോ ലഭിക്കാന്‍ 55 ശതമാനം സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍. എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രഭാവത്തില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാധരണയില്‍ നിന്നുംകുറവും എന്നാല്‍ കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയില്‍ക്കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

ഈ സീസണില്‍ പരമാവധി ലഭിക്കുന്ന മഴ ഏകദേശം ലഭിക്കുന്ന മഴയുടെ ശരാശരി 96 ശതമാനമാണെന്ന് ഐഎംഡി എന്‍വയോണ്‍മെന്റ് മോണിറ്ററിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മേധാവി പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന പോസറ്റീവ് പ്രഭാവം ( സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസം) ഉണ്ടെങ്കിലും അത് എല്‍ നിനോ പ്രതിഭാസത്തിന്റെ ( പസഫിക് സമുദ്രത്തിന്‌റെ കിഴക്കന്‍ മധ്യരേഖാ പ്രദേശത്തെ ജലം ചൂടാകുന്നതുമായി ബന്ധപ്പെട്ട പ്രതിഭാസം ) നെഗറ്റീവ് പ്രഭാവത്തെ മൊത്തത്തില്‍ മറികടക്കുന്നതല്ല, എങ്കിലും മണ്‍സൂണ്‍ സാധരണഗതിയില്‍ ലഭിക്കുമെന്നുമാണ് ഐഎംഡിയുടെ വിലയിരുത്തല്‍.

മണ്‍സൂണ്‍ നാലിന് തന്നെ; ദക്ഷിണ്യേന്ത്യയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
കേരളത്തില്‍ കാലവർഷം ജൂണ്‍ നാലിന്; ഇത്തവണ 96 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലെ ആദ്യ മാസങ്ങളിലെ മഴയുടെ കുറവ് വിളകളെ ബാധിച്ചേക്കും. ഇന്ത്യയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായും മഴയെ ആശ്രയിച്ചിരിക്കുന്നതിനാലാണിത്. ജൂണ്‍ ഒന്നിനാണ് രാജ്യത്ത് സാധരണയായി മണ്‍സൂണ്‍ ആരംഭിക്കുന്നത്. അതില്‍ കുറച്ച് ദിവസങ്ങളുടെ മാറ്റം ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ജൂണ്‍ നാലോടെ കാലവര്‍ഷമെത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

logo
The Fourth
www.thefourthnews.in