സുല്‍ത്താൻ  ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ സോണില്‍; ഹൈക്കോടതി പുറത്ത്

സുല്‍ത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ സോണില്‍; ഹൈക്കോടതി പുറത്ത്

പരാതിയുമായി നിരവധി പേർ രംഗത്ത്

പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും. സുല്‍ത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗം ബഫർ സോണ്‍ മേഖലയിലാണ്. കോഴിക്കോട്, വയനാട് ജില്ലകളിലെ 7 പഞ്ചായത്തുകള്‍ സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പ്രദേശങ്ങളുണ്ട്.

മംഗളവനം ഉള്‍പ്പെടെയുന്ന പ്രദേശത്തെ ബഫർ സോണ്‍ മേഖലയില്‍ കേരള ഹൈക്കോടതി കെട്ടിടം ഉള്‍പ്പെട്ടിട്ടില്ല. സമീപമുള്ള ബഹുനില കെട്ടിടങ്ങളും പുറത്താണ്. ഹൈക്കോടതിക്ക് പിന്നിലെ റോഡാണ് അതിർത്തിയായി വന്നിരിക്കുന്നത്. സംരക്ഷിത പ്രദേശമായ മംഗളവനത്തിന് സമീപമുള്ള ഹൈക്കോടതി കെട്ടിടവും ബഫർ സോണ്‍ പ്രദേശത്താണെന്ന് പ്രചരണം ഉണ്ടായിരുന്നു.

2021-ല്‍ വനം വകുപ്പ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ച ബഫർ സോണ്‍ റിപ്പോർട്ടും ഭൂപടവും ഇന്ന് രാവിലെയാണ് സർക്കാർ പ്രസദ്ധീകരിച്ചത്. സംസ്ഥാനത്തെ 22 സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള പ്രദേശത്തിന്‍റെ ഭൂപടമാണ്. സീറോ ബഫർ സോണ്‍ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഭൂപടം പരിശോധിച്ച ശേഷം പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും ഒഴിവാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഭൂപടത്തില്‍ ജനവാസമേഖല വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലയ്ക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. പച്ച– വനം, കറുപ്പ്- പഞ്ചായത്ത്, ചുമപ്പ്- വാണിജ്യകെട്ടിടങ്ങള്‍, ബ്രൗണ്‍–ഓഫീസുകള്‍, മഞ്ഞ–ആരാധനാലയങ്ങള്‍.

logo
The Fourth
www.thefourthnews.in