നിയമസഭ
നിയമസഭ

ഏക വ്യക്തിനിയമത്തിനെതിരെ നിയമസഭയിൽ നാളെ പ്രമേയം; പ്രതിപക്ഷം പിന്തുണച്ചേക്കും

ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെടും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാകാനാണ് സാധ്യത.

നിയമസഭ
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നാളെ തുടക്കം; പ്രമേയമവതരിപ്പിച്ച ശേഷം ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

ഏക സിവിൽ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത്‌ കോൺഗ്രസും സിപിഎമ്മും മുസ്ലിംലീഗും അടക്കമുള്ള സംഘടനകൾ പരസ്യമായി തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നീങ്ങാനാണ് സാധ്യത.

നിയമസഭ
ചീറ്റകള്‍ ചത്ത സംഭവത്തിൽ സുപ്രീംകോടതിയുടെ യുടേൺ; കേന്ദ്രസര്‍ക്കാർ വാദങ്ങൾ ശരിവച്ച് പരാമർശം

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനം ആദരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു. ഈ മാസം 24 വരെയാണ് സഭാ സമ്മേളനം.

ഓണക്കാലത്തെ വിലക്കയറ്റം, സ​പ്ലൈ​കോ​യി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലഭ്യതകുറവ് ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്ന സാഹചര്യവും ഡൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷമുയർത്തും. സഭപ്രക്ഷുബ്ധമാകാൻ വിഷയങ്ങൾ ഏറെയുണ്ടെങ്കിലും യുസിസിയുടെ കാര്യത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കാനാണ് സാധ്യത. നേരത്തെ സിഎഎ വിഷയത്തിലും സമാനമായ രീതിയിൽ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in