ഏറ്റവും 'അപകടകാരി' ഇരുചക്രവാഹനങ്ങൾ; സംസ്ഥാനത്തെ റോഡപകട കണക്ക് ഞെട്ടിക്കുന്നത്

ഏറ്റവും 'അപകടകാരി' ഇരുചക്രവാഹനങ്ങൾ; സംസ്ഥാനത്തെ റോഡപകട കണക്ക് ഞെട്ടിക്കുന്നത്

മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അശാസ്ത്രീയമായ അടിസ്ഥാന സൗകര്യ വികസനവുമാണ് റോഡപകടങ്ങൾ ക്രമരഹിതമായി വർധിക്കാൻ കാരണം.

റോഡപകടങ്ങൾ സംസ്ഥാനത്തെ നിത്യ സംഭവമായിരിക്കുകയാണ്. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അശാസ്ത്രീയമായ അടിസ്ഥാന സൗകര്യ വികസനവുമാണ് റോഡപകടങ്ങൾ ക്രമരഹിതമായി വർധിക്കാൻ കാരണം. കേരളത്തിസലെ നിരത്തുകളിൽ ഏറ്റവും അപകടകാരി ഇരുചക്ര വാഹനങ്ങളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇരുചക്ര യാത്രികരെ എന്നത് തന്നെ കാരണം. 2022 ല്‍ മാത്രം 13,334 ഇരുചക്രവാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,288 പേര്‍ മരിക്കുകയും ചെയ്തു. 2021 ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട 10,154 അപകടങ്ങളിലായി 1,069 പേർക്ക് ജീവന്‍ നഷ്ടമായത്.

2022 ല്‍ മാത്രം 13,334 ഇരുചക്രവാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,288 പേര്‍ മരിക്കുകയും ചെയ്തു. 2021 ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട 10,154 അപകടങ്ങളിലായി 1,069 പേർക്ക് ജീവന്‍ നഷ്ടമായത്.

കേരളാ പോലീസിന്റെ കണക്കനുസരിച്ച് 2022 ല്‍ സംസ്ഥാനത്ത് ആകെ 43,910 റോഡ് അപടങ്ങളുണ്ടായി. അതില്‍ 4,317 പേര്‍ മരിക്കുകയും 34,638 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. 2021 ല്‍ 33,296 അപകടങ്ങളിലായി 3,429 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 26,495 പേര്‍ക്ക് ഗുരുതരമായും 10,280 പേര്‍ക്ക് നിസാരമായി പരുക്കേറ്റു. എറണാകുളം റൂറല്‍ പോലീസ് പരിധിയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നാണ് പോലീസിന്റെ കണക്ക്- 4,047 കേസുകൾ. തൊട്ടു പിന്നാലെയാണ് ആലപ്പുഴ 3,666 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് അതിന് പിന്നിലാണ് തിരുവനന്തപുരം. 3260 കേസുകളാണ് തലസ്ഥാന ജില്ലയിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാഹനമോടിക്കുന്നതിലെ പിഴവ് മൂലമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് വിലയിരുത്തൽ. റോഡ് സുരക്ഷയേക്കുറിച്ച് ആളുകള്‍ ബോധവാന്മാരാല്ലാത്തതും ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവുമെല്ലാം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാവുന്നുണ്ട്.

2022 ല്‍ നടന്ന റോഡപകടങ്ങളുടെ കണക്കില്‍ 12,681 കാറപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 974 പേരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച് 4422 സംഭവങ്ങളുണ്ടായി അതില്‍ 377 പേരാണ് മരിച്ചത്

2022 ല്‍ നടന്ന അപകടങ്ങളുടെ കണക്കില്‍ 12,681 കാറപകടങ്ങളാണ് ഉണ്ടായത്. 974 പേർ കൊല്ലപ്പെട്ടു. സ്‌കൂട്ടര്‍ ഓടിച്ച് 4,422 സംഭവങ്ങളുണ്ടായി അതില്‍ 377 പേരാണ് മരിച്ചത്. ഓട്ടോറിക്ഷകൾ ഉൾപ്പെട്ട 3,664 അപകടങ്ങള്‍ ഉണ്ടായി 264 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കനുസരിച്ച് 1,902 സ്വകാര്യ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 1,714 ലോറികളും അപകടത്തില്‍പ്പെട്ടു. 364 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഇരുചക്ര വാഹനങ്ങള്‍ കേരളത്തിലെ റോഡുകളുടെ രീതിക്കനുസരിച്ചല്ല നിര്‍മിക്കുന്നത് എന്നതാണ് അപകടങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ഇവിടുത്തെ റോഡികളിൽ സഞ്ചരിക്കാവുന്നത്. മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മോട്ടോര്‍ സൈക്കിളുകളാണ് വിറ്റഴിക്കുന്നത്.

2022ല്‍ വൈകുന്നേരം 6 മണിക്കും 9 മണിക്കും ഇടയില്‍ 2,312 അപകടങ്ങളാണ് നടന്നതെന്നും അതില്‍ 213 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

വൈകുന്നേരങ്ങളിലാണ് റോഡപകടങ്ങൾ ഏറുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം വൈകീട്ട് മൂന്നിലും ആറിനുമിടയിൽ 2298 അപകടങ്ങളും ആറിനും ഒൻപതിനും ഇടയിൽ  2,312 അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. യഥാക്രമം 140ഉം 156ഉം പേർക്കാണ് ജീവന്‍ നഷ്ടമായത്.

വാഹനമോടിക്കുന്നയാളുടെ പിഴവാണ് അപകടങ്ങൾക്ക് പ്രധാനകാരണം. 6,508 കേസുകളില്‍ 2,514 പേരുടെ ജീവന്‍ അപഹരിച്ചത് ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലാണ്.

വാഹനമോടിക്കുന്നയാളുടെ പിഴവ് മൂലമാണ് ഇവയില്‍ ഭൂരിഭാഗം പേരുടേയും ജീവന്‍ നഷ്ടമായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് 6,508 കേസുകളില്‍ 2,514 പേരുടെ ജീവന്‍ അപഹരിച്ചത് ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ്. മറ്റ് ഡ്രൈവര്‍മാരുടെ പിഴവ് കാരണം 8429 അപകടങ്ങള്‍ക്ക് കാരണമാവുകയും 648 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. മദ്യപിച്ച വാഹനമോടിച്ച് 166 കേസുകളാണ് റിപ്പോര്‍ട്ടം ചെയ്തത് അതില്‍ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

logo
The Fourth
www.thefourthnews.in