മൂന്നാറില്‍ മഞ്ഞ് വീഴ്ച
മൂന്നാറില്‍ മഞ്ഞ് വീഴ്ച

തണുത്ത് വിറച്ച് മൂന്നാര്‍; താപനില മൈനസ് രണ്ട് ഡിഗ്രി

അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്

മൂന്നാറില്‍ താപനില പൂജ്യത്തിനും താഴെയെത്തി . ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ചെണ്ടുവര ഫാക്ടറി ഡിവിഷനില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണിലുള്‍പ്പെടെ പുലര്‍ച്ചെ മഞ്ഞ് പുതച്ച് കിടക്കുന്നതാണ് കാഴ്ച .

മൂന്നാറില്‍ മഞ്ഞ് വീഴ്ച
മൂന്നാറില്‍ മഞ്ഞ് വീഴ്ച

മഞ്ഞ് വീഴ്ച്ച ആരംഭിച്ചതോടെ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടി. മഞ്ഞ് പുതച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കാനാണ് ഏറെപേരും എത്തുന്നത്.

ചിറ്റവര, എല്ലപ്പെട്ടി എന്നിവിങ്ങളില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ്. സമീപ പ്രദേശമായ ദേവികുളത്ത് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി .

സാധാരണ നവംബര്‍ പകുതി മുതല്‍ മൂന്നാറില്‍ അതിശക്തമായ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ പോലും മൂന്നാറില്‍ സ്വാഭാവിക തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. പകല്‍ താപനില വലിയതോതില്‍ താഴുന്നില്ല. കടുത്ത മഞ്ഞുവീഴ്ച തേയില ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

logo
The Fourth
www.thefourthnews.in