കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, നിര്‍ണായകമായി ശുചിമുറിയിലെ രക്തക്കറ

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, നിര്‍ണായകമായി ശുചിമുറിയിലെ രക്തക്കറ

പ്രായമായ ഒരു സ്ത്രീയും പുരുഷനും യുവതിയെയുമാണ് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്.

കൊച്ചി പനമ്പള്ളി നഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. പനമ്പള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് കസ്റ്റഡിയിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രായമായ ഒരു സ്ത്രീയും പുരുഷനും ഒരു യുവതിയെയുമാണ് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലെ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, നിര്‍ണായകമായി ശുചിമുറിയിലെ രക്തക്കറ
കൊച്ചിയിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊതിയിലാക്കി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു

കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ നടുറോഡില്‍ മൃതദേഹം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം.

സമീപത്തെ ഫ്‌ലാറ്റില്‍നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ എട്ടേകാലോടെയാണു സംഭവം. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താന്‍ ഫ്‌ളാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in