ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ്

ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ്

എല്ലാ മതേതരപാര്‍ട്ടികളും ഏക സിവിൽ കോഡിനെ എതിര്‍ക്കുകയാണ്, കോണ്‍ഗ്രസും എതിര്‍ക്കും. അവരുടെ നിലപാട് വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി

ഏക സിവിൽകോഡ് നടപ്പാക്കിയാൽ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. ഏക സിവിൽ കോഡ് എന്ന ആശയം തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ദുരൂഹതയുണ്ടെന്നും മലപ്പുറത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു.

നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത സർക്കാർ ആളുകളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണ്

ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ്
ഏക സിവില്‍ കോഡ്: തത്വത്തില്‍ പിന്തുണയെന്ന് ആംആദ്മി, പ്രതിപക്ഷ നിരയില്‍ ഭിന്നസ്വരം

ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. പ്രതിപക്ഷ ഐക്യത്തെ പ്രധാനമന്ത്രി ഭയപ്പെടുന്നുണ്ടെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. കൂടുതൽ തീരുമാനങ്ങൾ മുപ്പതിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ടീയ നീക്കമാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത സർക്കാർ ആളുകളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അതേസമയം, ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പരസ്യ നിലപാട് സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. കോണ്‍ഗ്രസിന്റെ അഭിപ്രായം വന്നതിന് ശേഷം അതില്‍ പ്രതികരിക്കാമെന്നായിരുന്നു മറുപടി. എല്ലാ മതേതരപാര്‍ട്ടികളും എതിര്‍ക്കുകയാണ്, കോണ്ഗ്രസും എതിര്‍ക്കും. അവരുടെ നിലപാട് വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് നടപ്പാക്കാൻ ആകില്ല. ഭരണ പരാജയം, പ്രതിപക്ഷ ഐക്യം, കർണാടക തിരഞ്ഞെടുപ്പ് ജയം എന്നീ മൂന്ന് കാര്യങ്ങൾ മറികടക്കാനാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി എന്ന നിലയ്ക്ക് തന്റെ പ്രകടനം ശൂന്യമാണ് എന്നറിയുന്ന മോദി ഒരു തുറുപ്പ് ചീട്ട് ആയാണ് സിവിൽ കോഡ് ഉന്നയിക്കുന്നത്

ഇ ടി മുഹമ്മദ് ബഷീര്‍

ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ്
ഏകീകൃത സിവില്‍ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തില്‍; പ്രധാനമന്ത്രിയോട് ഡിഎംകെ

ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് നടപ്പാക്കാൻ ആകില്ല. ഭരണ പരാജയം, പ്രതിപക്ഷ ഐക്യം, കർണാടക തിരഞ്ഞെടുപ്പ് ജയം എന്നീ മൂന്ന് കാര്യങ്ങൾ മറികടക്കാനാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി എന്ന നിലയ്ക്ക് തന്റെ പ്രകടനം ശൂന്യമാണ് എന്നറിയുന്ന മോദി ഒരു തുറുപ്പ് ചീട്ട് ആയാണ് സിവിൽ കോഡ് ഉന്നയിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. മതേതരത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുമായും മുസ്ലിം ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭങ്ങളും നിയമ നടപടികളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുപ്പതിന് ചേരുന്ന ദേശീയ എക്സിക്യുട്ടീവില്‍ തീരുമാനിക്കും.

logo
The Fourth
www.thefourthnews.in