ഏക വ്യക്തി നിയമം: കോണ്‍ഗ്രസിനെ കൈ വിടാതെ ലീഗ്, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്ന് സിപിഎം

ഏക വ്യക്തി നിയമം: കോണ്‍ഗ്രസിനെ കൈ വിടാതെ ലീഗ്, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്ന് സിപിഎം

കോൺഗ്രസിന്റെ നിലപാട് എന്താണെന്നുള്ളതിൽ കോൺഗ്രസിന് തന്നെ വ്യക്തത ഇല്ലെന്ന് എം വി ഗോവിന്ദന്‍

ഏക വ്യക്തി നിയമം സംബന്ധിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ സിപിഎം നീക്കത്തിന് തിരിച്ചടി. ലീഗിനെ മാത്രമായി വിളിച്ച സിപിഎം നടപടി, ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് സെമിനാറിലേക്കില്ലെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തോടെ താത്കാലിക വിരാമമാകുന്നത്.

യുഡിഎഫിലെ പ്രബലരായ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കത്തിലെ ദുസൂചന തിരിച്ചറിഞ്ഞു എന്ന് വ്യക്തമാക്കുന്നതായിരുന്നു പാണക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സെമിനാറുകള്‍ ഭിന്നിപ്പിക്കാനുള്ളവയായി മാറരുതെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പ്രതികരിച്ചത്.

ഏക വ്യക്തി നിയമം: കോണ്‍ഗ്രസിനെ കൈ വിടാതെ ലീഗ്, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്ന് സിപിഎം
ഏക വ്യക്തിനിയമം: 'കോൺഗ്രസ് ഒഴികെ മതേതര പാർട്ടികൾക്ക് സെമിനാറിലേയ്ക്ക് സ്വാഗതം'; ലീഗിന് ക്ഷണം ആവർത്തിച്ച് എം വി ഗോവിന്ദൻ

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഈ വിഷയത്തെ സമീപിക്കാനാവില്ലെന്നും ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു മുന്നേറ്റം സാധ്യമല്ലെന്ന് വ്യക്തമാക്കാനായിരുന്നു പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിന് ശേഷം നേതാക്കള്‍ ശ്രമിച്ചത്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഈ വിഷയത്തെ സമീപിക്കാനാവില്ല. സിവില്‍ കോഡില്‍ ലീഗ് തെരുവിലിറങ്ങി പ്രതിഷേധത്തിനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

സിപിഎം നടത്താന്‍ തീരുമാനിച്ച പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ഒരു വിഭാഗം വരുന്നില്ലെങ്കില്‍ അത് തിരിച്ചടിയാകില്ലെന്ന് എം വി ഗോവിന്ദന്‍

എന്നാല്‍, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്നായിരുന്നു സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ലീഗ് നിലപാടിനോട് സിപിഎമ്മിന്റെ ആദ്യ പ്രതികരണം. സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗ് തീരുമാനത്തില്‍ അസ്വാഭാവികതയില്ല. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് തീരുമാനമെടുക്കാത്തതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്നും അവരെടുത്ത തീരുമാനത്തില്‍ വിഷമമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ഏക വ്യക്തി നിയമം: കോണ്‍ഗ്രസിനെ കൈ വിടാതെ ലീഗ്, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്ന് സിപിഎം
എക വ്യക്തിനിയമം: സിപിഎമ്മിന്റെ സെമിനാറിലേക്കില്ല, ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്

ലീഗ് പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് ഒരു തിരിച്ചടിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. സിപിഎം നടത്താന്‍ തീരുമാനിച്ച പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ഒരു വിഭാഗം വരുന്നില്ലെങ്കില്‍ അത് തിരിച്ചടിയാകില്ല. ഏക സിവില്‍ കോഡിനെതിരായ ഐക്യം ശക്തിപ്പെടണം എന്ന് തന്നെയാണ് ലീഗും അംഗീകരിക്കുന്നത്. കോൺഗ്രസിന്റെ നിലപാട് എന്താണെന്നുള്ളതിൽ കോൺഗ്രസിന് തന്നെ വ്യക്തത ഇല്ലെന്നും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in