മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

പൊതുപ്രവർത്തകനായ ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്

സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും പ്രതിയാക്കി ഫയൽ ചെയ്ത ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റം ചെയ്തുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു ഹർജി സമർപ്പിച്ചത്.

പിണറായി വിജയനും മകൾ വീണാ വിജയനും ഉൾപ്പെടെ 12 പേർക്കെതിരെയാണ് ഹർജി. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി , വി കെ ഇബ്രാഹിം കുഞ്ഞ്, എ ഗോവിന്ദന്‍ എന്നിവരാണ് കുറ്റാരോപിത പട്ടികയിലുള്ള മറ്റുള്ളവർ. എക്‌സാലോജിക് സൊലൂഷന്‍സ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളും കുറ്റാരോപിത സ്ഥാനത്തുണ്ട്.

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു
പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്: ഉറപ്പ് പരിശോധിക്കാന്‍ ഊരാളുങ്കലിന്റെ കീഴ്സ്ഥാപനം

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു
ശാന്തൻപാറയിലെ സിപിഎം ഓഫീസ് ഇനിയൊരുത്തുരവുണ്ടാകും വരെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; സി വി വർഗീസിനെതിരേ കോടതിയലക്ഷ്യക്കേസ്

സ്വകാര്യ കമ്പനിയുമായുള്ള അനധികൃത ബന്ധത്തിലൂടെ കുറ്റാരോപിതർ വലിയ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ പരാതി. ആദായ നികുതി വകുപ്പ് ഇന്ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്റ് രേഖകളു‍ം എക്‌സാലോജിക് കമ്പനിയുടെ ആദായ നികുതി രേഖകളും ഉള്‍പ്പെടുത്തിയാണ് ഹര്‍ജി.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നാണ് ഹര്‍ജിയില്‍ വിശദീകരിച്ചത്.

logo
The Fourth
www.thefourthnews.in