നിപയില്‍ നാലുപേരെ നഷ്ടപ്പെട്ട കുടുംബം ജപ്തി ഭീഷണിയില്‍; 10 ലക്ഷത്തിന്റെ കടബാധ്യത

മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ല

അഞ്ചുവര്‍ഷം മുന്‍പത്തെ മെയ്, കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന നിപയെന്ന മാരക വൈറസ് കവര്‍ന്നെടുത്തത് സിസ്റ്റര്‍ ലിനി ഉള്‍പ്പെടെ 17 പേരുടെ ജീവന്‍. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തായിരുന്നു ആദ്യ ഇര. ഇതേ കുടുംബത്തിലെ മൂന്നുപേര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. വിറങ്ങലിച്ചുപോയ അവസ്ഥയില്‍നിന്ന് അല്‍പ്പമെങ്കിലും കരകയറാന്‍ ശ്രമിക്കുന്ന ഈ കുടുംബമിപ്പോള്‍ മറ്റൊരു പ്രതിസന്ധിയുടെ വക്കിലാണ്.

സാബിത്തിന്റെ മൂത്തസഹോദരന്‍ സാലിഹ് എടുത്ത നാല് ലക്ഷത്തിന്റെ വിദ്യാഭ്യാസ വായ്പ 10 ലക്ഷത്തിലെത്തി നില്‍ക്കുന്നു. ഇതില്‍നിന്ന് ഒഴിവാകാന്‍ കുടുംബത്തില്‍ അവേശഷിക്കുന്ന ഏക ആണ്‍തരിയായ ഇളയസഹോദരന്‍ മുത്തലിബ് മുട്ടാത്ത വാതിലുകളില്ല. ഉമ്മയെ സംരക്ഷിക്കാന്‍ ഒരു ജോലി കൂടി വേണം മുത്തലിബിന്. ലോൺ എഴുതി തള്ളാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയെങ്കിലും ഇതിലും യാതൊരു നടപടിയുമായിട്ടില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in