എസ്എംഎ ബാധിതനായ കുഞ്ഞിനായി കൈകോര്‍ത്ത് നാട്; നിർവാണിന്റെ ചികിത്സയ്ക്ക് വേണ്ടത് 17 കോടിയിലേറെ രൂപ

എസ്എംഎ ബാധിതനായ കുഞ്ഞിനായി കൈകോര്‍ത്ത് നാട്; നിർവാണിന്റെ ചികിത്സയ്ക്ക് വേണ്ടത് 17 കോടിയിലേറെ രൂപ

ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവിനെ ഈ അസുഖം ഇല്ലാതാക്കും

എസ്എംഎ(സ്പൈനല്‍ മസ്കുലാർ അട്രോഫി) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒന്നരവയസ്സുകാരനായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഒരച്ഛനും അമ്മയും. 15 മാസം മാത്രം പ്രായമുള്ള മകന്‍ നിര്‍വാണിന്റെ ജീവന്റെ വിലയായ 17.4 കോടി രൂപയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് സാരംഗ് - അദിതി ദമ്പതികള്‍.

പതിമൂന്ന് മാസമായിട്ടും ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ കഴിയാത്ത കുഞ്ഞിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗമാണെന്ന് തിരിച്ചറിഞ്ഞത് മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്ക് ഒടുവിലാണ്. ഈ അസുഖം പതിയെ പതിയെ അവന്റെ ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവിനെ ഇല്ലാതാക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

ആറു മാസത്തിനുള്ളില്‍ മരുന്ന് നല്‍കി ചികിത്സ പൂര്‍ത്തിയാക്കിൽ നിർവാന് നടക്കാം

കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒറ്റത്തവണ ആയി നല്‍കുന്ന 17.4 കോടി രൂപയുടെ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് നിര്‍വാണിന്റെ ചികിത്സയ്ക്ക് വേണ്ടത്. ആറു മാസത്തിനുള്ളില്‍ മരുന്ന് നല്‍കി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇനി നിര്‍വാണ് മറ്റു കുട്ടികളെപ്പോലെ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുള്ളൂ.

ഇനിയും 16 കോടിയില്‍ അധികം രൂപ സ്വരൂപിക്കേണ്ടതുണ്ട്

ചലച്ചിത്ര മേഖലയിലെ നിരവധി പേർക്കൊപ്പം, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം അടക്കമുള്ള പ്രമുഖർ ഇതിനോടകം തന്നെ നിര്‍വാണിന്റെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നാടൊന്നാകെ കൈകോര്‍ത്തപ്പോള്‍ ഇതുവരെ 1.33 കോടി രൂപയാണ് നിര്‍വാണിന്റെ അക്കൗണ്ടിലെത്തിയത്. ഇനിയും 16 കോടിയില്‍ അധികം രൂപ സ്വരൂപിക്കേണ്ടതുണ്ട്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നിര്‍വാണ് വേണ്ടി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. മുംബൈ ആര്‍.ബി.എല്‍ ബാങ്കിലെ നിര്‍വാണ്‍.എ.മേനോന്‍ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സഹായം അയക്കാം.

പേര് : നിര്‍വാണ്‍ എ മേനോന്‍ (Nirvaan A Menon )

അക്കൗണ്ട് നമ്പര്‍ : 222 333 0027 4656 78

ബാങ്ക് : RBL ബാങ്ക്

IFSC : RATN0VAAPIS (digit after N is Zero)

UPI : assist.babynirvaan@icici

assist.nirvaan10@icici

givetomlp.nirvaanamenon1@icici

logo
The Fourth
www.thefourthnews.in