ഒരു വിപണന മേള കോഴിക്കോട് ബീച്ചിനോട് ചെയ്തത്...

കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ മൂക്കിന് താഴെ മാലിന്യങ്ങൾ കെട്ടിക്കിടന്നിട്ടും ഒരു നടപടിയുമുണ്ടായില്ല

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നടത്തിയ ഓണം വിപണന മേള കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും മാലിന്യക്കൂമ്പാരമായി കോഴിക്കോട് ബീച്ച്. കോര്‍പറേഷൻ ആസ്ഥാനത്തിന്റെ മൂക്കിന് താഴെ സെപ്റ്റിക് മാലിന്യമടക്കം കെട്ടിക്കിടന്നിട്ടും ഒരു നടപടിയുമുണ്ടായില്ല.

നിപ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുമ്പോഴും കെട്ടിക്കിടക്കുന്ന മാലിന്യം സാംക്രമിക രോഗങ്ങള്‍ പരത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. മേളയുടെ കരാര്‍ എടുത്ത ഏജന്‍സിയോ സംഘടകരോ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in