'സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം'; മതസ്വാതന്ത്ര്യം കയ്യേറാനുള്ള അവകാശമല്ലെന്ന് ഹൈക്കോടതി

'സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം'; മതസ്വാതന്ത്ര്യം കയ്യേറാനുള്ള അവകാശമല്ലെന്ന് ഹൈക്കോടതി

സർക്കാർ ഭൂമികളില്‍ അനധികൃതമായി നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ കണ്ടെത്താനും ഒഴുപ്പിക്കാനുമുള്ള നിർദേശങ്ങള്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പുറപ്പെടുവിച്ചു

സർക്കാർ ഭൂമിയില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ മതവിഭാഗങ്ങളേയും പരമാർശിച്ചുകൊണ്ടാണ് കോടതിയുടെ വാക്കുകള്‍. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം സർക്കാർ ഭൂമി കയ്യേറി ആരാധാനാലയങ്ങള്‍ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമികളില്‍ അനധികൃതമായി നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നിർദേശങ്ങള്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പുറപ്പെടുവിച്ചു.

"നൂറുകണക്കിന് ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളുമുള്ള ചെറിയ സംസ്ഥാനമാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. കേരളം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ്. ഭൂരഹിതരായവർക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. കുറച്ച് ഭൂമി പാട്ടത്തിനായും നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമികള്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് സംസ്ഥാനത്ത് മതസ്പർദ്ധ ഉണ്ടാക്കും. ഏതെങ്കിലും ഒരു മതവിഭാഗം ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ മറ്റുള്ളവരും ഇത് പിന്തുടരും. പ്രശ്നങ്ങള്‍ മാത്രമാണ് ഇവ സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ സർക്കാർ ഭൂമിയില്‍ അനധികൃതമായ ആരാധനാലയങ്ങള്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം," ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

'സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം'; മതസ്വാതന്ത്ര്യം കയ്യേറാനുള്ള അവകാശമല്ലെന്ന് ഹൈക്കോടതി
റഫായില്‍ തെരുവുയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍, ഡ്രോണ്‍ ആക്രമണവും; സുരക്ഷിത സ്ഥാനമില്ലാതെ പലസ്തീനികള്‍

സംസ്ഥാന സർക്കാരില്‍ നിന്ന് സ്ഥാവര വസ്തു പാട്ടത്തിനെടുത്ത് പ്ലാന്റേഷന്‍ കോർപ്പറേഷന്‍ ഓഫ് കേരള കൊടുത്ത റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കീഴിലുള്ള വസ്തുവില്‍ ആരാധനാലയം പണിയാനും വിഗ്രഹ പ്രതിഷ്ഠ നടത്താനുമുള്ള ശ്രമങ്ങള്‍ നടത്തിയതായി ഹർജിയില്‍ ആരോപണമുണ്ട്. കയ്യേറ്റം തടയാനുള്ള ശ്രമമുണ്ടായപ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടായതായും ഹർജിയില്‍ പറയുന്നു. കയ്യേറാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നുണ്ടായതായും ആരോപണമുണ്ട്.

പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കീഴിലുള്ള തൊഴിലാളികളില്‍ കൂടുതലും ഹിന്ദു വിഭാഗത്തില്‍നിന്നുള്ളവരാണെന്നും ആരാധനയ്ക്കായി ചെറിയ കെട്ടിടം നിർമിച്ചതായും കോടതി കണ്ടെത്തി. മറ്റ് സ്ഥലമില്ലാത്തതിനാലാണ് തൊഴിലാളികള്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദൈവം സർവശക്തനാണെന്നും എല്ലായിടത്തുമുണ്ടെന്നും കോടതി പറഞ്ഞുയ

logo
The Fourth
www.thefourthnews.in